HOME
DETAILS

മാണിക്യമലരായ പൂവി ....ഒരു ലീഗല്‍ പോസ്റ്റ്‌മോര്‍ട്ടം

  
backup
February 24 2018 | 22:02 PM

manikkya-malaraya-poovi-legal-postmortem

സിനിമാഗാനങ്ങളും ചിത്രീകരണരംഗങ്ങളും വിവാദമാവുന്നതു പുതുമയുള്ള കാര്യമല്ല. സുപ്രിംകോടതിയടക്കം പല കോടതികളും കലയെ കലയായി കാണണമെന്ന നിലപാടാണു പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. മലയാളത്തിലെ ഒരു പ്രമുഖനടന്‍ വക്കീല്‍കോട്ടും ഗൗണുമണിഞ്ഞ് ഇലക്ട്രിക് പോസ്റ്റില്‍ കയറിയ സീന്‍ അഭിഭാഷകരെ അവഹേളിക്കലാണെന്നും ആ സീന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകസംഘടന നല്‍കിയ കേസ് കേരള ഹൈക്കോടതി തള്ളിയതും ഈ നിരീക്ഷണപ്രകാരമാണ്. 

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 19(1) (എ) പ്രകാരം എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ അവരുടെ മൗലികാവകാശമാണ്.
പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ചിത്രരചനയിലൂടെയും സിനിമയിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയുമൊക്കെ ഓരോ വ്യക്തിക്കും തന്റെ അഭിപ്രായ, ആവിഷ്‌കാരസ്വാതന്ത്ര്യം ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍, വളരെ പ്രസക്തമായ കാര്യം ഈ സ്വാതന്ത്ര്യം പരിധികളില്ലാത്തതല്ല എന്നതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 19 (2) അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എട്ടു കാര്യങ്ങളിലുള്ള അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കു നിയന്ത്രണങ്ങളും വേണമെങ്കില്‍ നിയമവും നടപ്പില്‍ വരുത്താന്‍ നിയമനിര്‍മാണസഭയെ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 19 (2) ചുമതലപ്പെടുത്തുന്നു. അവയില്‍ ആറാമത്തേതാണു നിന്ദമാനനഷ്ടം.
കൂടാതെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295 (എ) പ്രകാരം ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ മതപരമായ കാഴ്ചപ്പാടിനെ വാക്കുകള്‍ കൊണ്ടോ ലേഖനങ്ങള്‍കൊണ്ടോ മറ്റു ദൃശ്യമാര്‍ഗങ്ങള്‍ കൊണ്ടോ മനഃപൂര്‍വം നിന്ദിക്കുകയോ വ്രണപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷം തടവും പിഴയും അല്ലെങ്കില്‍ പിഴയോടു കൂടിയ തടവും ലഭിക്കുന്നതാണ്.
ഇനി വിഷയത്തിലേയ്ക്കു കടക്കാം. ഇതുവരെ റിലീസ് ചെയ്യാത്ത ഒരു സിനിമയിലെ 'മാണിക്യ മലരായ പൂവീ..., മഹതിയാം ഖദീജ ബീവീ...'എന്ന ഗാനം ഇതിനകം (കു)പ്രസിദ്ധി നേടിക്കഴിഞ്ഞു. പാട്ടിലെ വരികളോടു ചിത്രീകരണ രംഗങ്ങളും ആശയങ്ങളും നൂറു ശതമാനെമില്ലെങ്കിലും ഏറെക്കുറെ സാമ്യം പുലര്‍ത്തണമെന്നതാണല്ലോ സിനിമയിലെ അലിഖിതനിയമം.
പാട്ടിലെ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രസ്തുത ഗാനം, 'സര്‍വലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല' എന്നു പ്രപഞ്ചസ്രഷ്ടാവു വിശേഷിപ്പിച്ചയാളും പ്രവാചകലബ്ധി കിട്ടുംമുമ്പു തന്നെ അല്‍ അമീന്‍ (സത്യസന്ധന്‍) എന്ന് അറബികള്‍ വിശേഷിപ്പിച്ചയാളും 23 വര്‍ഷക്കാലത്തെ ത്യാഗസമ്പൂര്‍ണ ജീവിതംകൊണ്ടും ക്ഷമകൊണ്ടും ഇരുണ്ടയുഗത്തെ ലോകത്തിലെ ഏറ്റവും സംസ്‌കാരസമ്പന്നമാക്കിയയാളുമായ അവസാനപ്രവാചകന്റെ യും അദ്ദേഹത്തിന്റെ പ്രിയതമയും ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ (സജ്ജനങ്ങളുടെ ഉമ്മമാര്‍) ല്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്നവളുമായ ഖദീജ(റ) യുടെയും ജീവിതത്തെപ്പറ്റിയുമുള്ള പരാമര്‍ശങ്ങളാണ് ഈ ഗാനത്തിലെ ഉള്ളടക്കം.
യഥാര്‍ഥത്തില്‍ തന്റെ മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും ഇണകളെക്കാളും ലോകത്തിലെ മറ്റെന്തിനേക്കാളും മുഹമ്മദ് നബി (സ) യെ സ്‌നേഹിക്കുകയും റസൂല്‍(സ)യുടെ ചര്യകള്‍ പിന്‍പറ്റുകയും ചെയ്യുന്നതുവരെ പൂര്‍ണവിശ്വാസിയാവുകയില്ല എന്നതാണല്ലോ ഒരു മുസ്‌ലിമിന്റെ(മുസ്‌ലിം നാമധാരിയുടേതല്ല) വിശ്വാസം.
ഗാനരംഗത്തിലുള്ളതിനു ഗാന ഈരടികളുമായി പുലബന്ധം പോലുമില്ലെന്നു മാത്രമല്ല വിശ്വാസിക്കു പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. കാരണം, കൗമാരത്തിന്റെ തീഷ്ണതയില്‍ കണ്ണിറുക്കി കാണിക്കുകയും പുരികമുയര്‍ത്തി താഴ്ത്തുകയും ചെയ്യുന്ന കാമുകീകാമുകന്മാരുടെ ചേഷ്ടകളാണോ അന്ത്യപ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന ഗാനരംഗത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്.
കണ്ണിറുക്കുന്ന മേഖലകളില്‍ പ്രസിദ്ധമായ ഗാനങ്ങള്‍ക്കും നടിമാര്‍ക്കും പഞ്ഞമില്ലാത്ത കേരളത്തില്‍ ലോകം മുഴുവന്‍ വേരുകള്‍ ഊന്നിയ ഒരു മതത്തിന്റെ നേതാവിനെക്കുറിച്ചുള്ള ഗാനം മാത്രമേ പ്രേമലീലകള്‍ കാണിക്കാന്‍ കിട്ടിയുള്ളെന്നോ. അഭിസാരികകള്‍ക്കു അവരുടെ മേഖലയില്‍ പ്രചോദന ക്ലാസെടുക്കാന്‍ ആരെങ്കിലും കന്യാസ്ത്രീകളെ വിളിക്കാറുണ്ടോ.
എന്നാല്‍, മാധ്യമങ്ങളിലൂടെയുള്ള നിര്‍മാതാക്കളുടെ ന്യായീകരണത്തില്‍ നിന്നു മനസ്സിലായതു ഗാനത്തിലെ നടീനടന്മാരെ മുഹമ്മദ് നബിയായും ഖദീജ ബീവിയായും ചില മതതീവ്രവാദികള്‍ തെറ്റിദ്ധരിച്ചതാണു കുഴപ്പങ്ങള്‍ക്കു കാരണമെന്നാണ്. ചില വാദങ്ങളെ മുഖവിലക്കെടുക്കാതെ തള്ളുന്നതാണല്ലോ അതിനോടു പ്രതികരിക്കുന്നതിനേക്കാള്‍ ഉചിതം.
രണ്ടാമത്തെ വാദം സ്റ്റേജില്‍ പ്രസ്തുത ഗാനാലാപനം നടക്കുമ്പോള്‍ യാദൃച്ഛികമായെത്തിയതാണു കമിതാക്കളെന്നതാണ്. സിനിമയില്‍ എല്ലാം മുന്‍കൂട്ടി തയാര്‍ ചെയ്തിട്ടാണല്ലോ ഷൂട്ടിങ് തുടങ്ങുന്നത്.
അപ്പോള്‍ യാദൃച്ഛികമായി സംഭവിച്ചുവെന്നു പറയുന്നതിലും പ്രസക്തിയില്ല.
ചുരുക്കത്തില്‍, മതേതര,ജനാധിപത്യ രാജ്യത്തു കേവലം വിനോദത്തിനു മാത്രമായി ആവിഷ്‌കാരസ്വാതന്ത്ര്യം ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ദുരുപയോഗപ്പെടുത്തിയെങ്കില്‍ ആ രാജ്യത്തു നിലവിലുള്ള നിയമപ്രകാരം ആ സ്വാതന്ത്ര്യത്തെ പാരതന്ത്ര്യമായിക്കണ്ടു നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവണം.
എന്നാല്‍, മാത്രമല്ലേ ഭരണഘടന അനുശാസിക്കുന്ന വെല്‍ഫെയല്‍ സ്റ്റേറ്റ് (ക്ഷേമ സംസ്ഥാനം ) എന്ന ലക്ഷ്യത്തിലേയ്ക്കു നമുക്കു മുന്നേറാനാവൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago