HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കുടിശ്ശിക പിരിവിനൊരുങ്ങി വാട്ടര്‍ അതോറിറ്റി
backup
February 24 2018 | 22:02 PM
തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വാട്ടര്‍ അതോറിറ്റി കോടിക്കണക്കായ കിട്ടാക്കടം പിരിച്ചെടുക്കുന്നതിനായി കുടിശ്ശിക നിവാരണയജ്ഞം ആരംഭിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും വിവിധ വകുപ്പുകളില്‍നിന്നും ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്നും ലഭിക്കാനുള്ള ആയിരം കോടിയിലധികം രൂപ പിരിച്ചെടുക്കുന്നതിനാണ് അടുത്തമാസം ഒന്നുമുതല്‍ 20വരെ കുടിശ്ശിക നിവാരണ പരിപാടി നടത്തുന്നത്.കിട്ടാക്കടമായി കിടക്കുന്ന പണത്തില്‍ പരമാവധി പിരിച്ചെടുക്കുന്നതിനായി നിരവധി ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."