HOME
DETAILS

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

  
Web Desk
November 28, 2024 | 1:35 AM

up police Severe sections imposed against Mohammed Zubair

ലഖ്‌നൗ: പ്രവാചകനിന്ദയും വിദ്വേഷപ്രസംഗവും നടത്തിയതിന് നിയമനടപടി നേരിടുന്ന തീവ്ര ഹിന്ദുത്വ സന്യാസി യതി നരസിംഹാനന്ദിന്റെ വിഡിയോ പങ്കുവച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസ് (Fact Check Portal  Alt News) സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി യു.പി പൊലിസ്.

രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിന് സുബൈറിനെതിരെ പുതിയ കുറ്റം ചുമത്തിയതായി ഗാസിയാബാദ് പൊലിസ് ഇന്നലെ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. ഇതുള്‍പ്പെടെ എട്ട് എഫ്.ഐ.ആറുകള്‍ ആണ് നരസിംഹാനന്ദിന്റെ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ സുബൈറിനെതിരേ ചുമത്തിയിരിക്കുന്നത്.

നേരത്തെ യതി നരസിംഹാനന്ദിന്റെ ആശ്രമജീവനക്കാരി നല്‍കിയ പരാതിയിലാണ് സുബൈറിനും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിക്കുമെതിരെ കേസെടുത്തത്. സന്യാസിക്കെതിരേ പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പഴയ വിഡിയോ സുബൈറും ഉവൈസിയും പങ്കുവച്ചെന്നാണ് പരാതി. പ്രവാചകനിന്ദയുടെ പേരില്‍ യതി നരസിംഹാനന്ദിനെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ചെയ്യപ്പെടുകയും അദ്ദേഹം കസ്റ്റഡിയിലാവുകയുംചെയ്തതിന് പിന്നാലെയാണ്, സംഘ്പരിവാരിന്റെ വിദ്വേഷപ്രചാരണങ്ങളുടെ വസ്തുത പലപ്പോഴായി പുറത്തുകൊണ്ടുവന്ന സുബൈറിനെതിരായ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പതികാര നടപടി. ഈ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹരജിയാണ് ഇന്നലെ ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തത്.

സുബൈറിനെതിരായ കേസ് കീഴ്‌ക്കോടതി തങ്കളാഴ്ച പരിഗണിച്ചിരുന്നു. ഈ സമയം എഫ്.ഐ.ആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് യു.പി പൊലെസ് പറഞ്ഞു. തുടര്‍ന്ന് ഇത് രേഖപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് കടുത്ത വകുപ്പുകള്‍ ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചത്.

പ്രവാചകനും ഇസ്ലാംമതത്തിനുമെതിരേ അതീവ ആക്ഷേപകരമായ പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിന് പുറമെ മഹാരാഷ്ട്ര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഒരു ഡസനിലധികം കേസുകളാണ് യതിക്കെതിരേയുള്ളത്. 

പ്രവാചകന്റെ കോലം കത്തിക്കണമെന്ന് ആഹ്വാനംചെയ്യുന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുള്ള സെപ്റ്റംബര്‍ 29ന് നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ വിഡിയോ ഒക്ടോബര്‍ മൂന്നിനായിരുന്നു സുബൈര്‍ പങ്കുവച്ചത്. വിഡിയോ പ്രചരിച്ചതോടെ യതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ യതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഉവൈസിയുള്‍പ്പെടെയുള്ളവരും പൊലിസിന് പരാതി നല്‍കിയ സാഹചര്യത്തിലാണ്, ഗാസിയാബാദ് പൊലിസിന്റെ നടപടി.
ഇരുവിഭാഗങ്ങള്‍ക്കുമെതിരേ വൈരംവളര്‍ത്തല്‍ (196), തെറ്റായ തെളിവുകള്‍ നല്‍കല്‍ (228), മതവികാരം വ്രണപ്പെടുത്തല്‍ (299), അപകീര്‍ത്തിപ്പെടുത്തല്‍ (356 - 3), തുടങ്ങിയ വകുപ്പുകള്‍ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലാനാ അര്‍ഷദ് മദനിയുടെ പേരും ഗാസായിബാദ് പൊലിസിന്റെ എഫ്.ഐ.ആറിലുണ്ട്.

ബി.ജെ.പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദയുടെ വിഡിയോ പങ്കുവച്ചതിന് പിന്നാലെ 2022ലും സുബൈറിനെതിരേ കേസെടുത്തിരുന്നു. 2018ലെ പഴയൊരു ട്വീറ്റിന്റെ പേരിലെടുത്ത കേസില്‍ സുബൈര്‍ ഒരുമാസത്തോളം ജയിലില്‍ കിടക്കുകയുണ്ടായി. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മയ്‌ക്കെതിരേ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവന്നതോടെ വക്താവ് പദവിയില്‍നിന്ന് അവരെ ബി.ജെ.പി നീക്കംചെയ്തിരുന്നു.

up police Severe sections imposed against Mohammed Zubair



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  2 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  2 days ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  2 days ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴ്മണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  2 days ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  2 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  2 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  2 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  2 days ago