HOME
DETAILS

കൊലയാളി സംഘത്തിന് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരന്‍

  
backup
February 24, 2018 | 10:59 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8



അഗളി: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഘത്തിന് വഴികാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരനായ വിനോദാണെന്ന് മധുവിന്റെ സഹോദരിയും മാതാവും.
ഒറ്റക്ക് ഗുഹയില്‍ കഴിഞ്ഞിരുന്ന മധു സ്വന്തമായി തയാറാക്കിയ കഞ്ഞിയും ചമന്തിയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുഹയുടെ പുറത്തിറങ്ങിയ മധുവിന്റെ ചുറ്റും സംഘം വളഞ്ഞുനിന്നു. ഓടിരക്ഷപ്പെടാതിരിക്കാന്‍ ആദ്യം സംഘം ചെയ്തത് കാല്‍മുട്ടുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകാത്ത തരത്തില്‍ മര്‍ദിച്ചശേഷം ഗുഹയിലുണ്ടായിരുന്ന കാലി ചാക്കുകളില്‍ പാറക്കഷ്ണങ്ങള്‍ നിറച്ച് മുതുകില്‍വച്ചുകൊടുത്തു. എന്നിട്ട് കൂടെ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാലിലെ പരുക്കുകാരണം നടക്കാന്‍ പ്രയാസപ്പെട്ട മധുവിനെ നടക്കാനാവശ്യപ്പെട്ട് വളഞ്ഞുനിന്ന് വീണ്ടും മര്‍ദിച്ചു. തളര്‍ന്നുപോയ മധു വെള്ളം ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കാതെ തലയിലേക്കൊഴിച്ച് ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കോളാനാണ് സംഘത്തിലുള്ളവര്‍ പറഞ്ഞത്. തലയിലും നെഞ്ചിലും മാരകമായി പരുക്കേല്‍പ്പിച്ച് മകനെ അക്രമികള്‍ കൊന്നുവെന്ന് അലമുറയിടുന്ന മാതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടുനിന്നവരും പ്രയാസപ്പെട്ടു.
മകനെ മര്‍ദിച്ച് കൊല്ലുമ്പോള്‍ അതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച തെമ്മാടികളെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും അവരെ സമൂഹത്തിന് മുന്നില്‍ കാണിക്കണമെന്നും സഹോദരി ചന്ദ്രിക സുപ്രഭാതത്തോട് പറഞ്ഞു. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോഴും വലിയ കോലാഹലങ്ങളുണ്ടായി. വിലാപവും പ്രതിഷേധവും പ്രദേശമാകെ നിറഞ്ഞുനിന്നു.
അഗളിയിലെത്തിയ വിവിധ രാഷ്ട്രീയനേതാക്കളോട് ആദിവാസി സമൂഹം അകല്‍ച്ചകാണിച്ചതും ചര്‍ച്ചയായി. വൈകിട്ട് അഞ്ചരയോടെ ചിണ്ടേക്കിയിലെ കുടുംബശ്മശാനത്തില്‍ പരമ്പരാഗത ആചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുമ്പോഴും ആദിവാസികള്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രതിഷേധവും ദു:ഖവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രത്തിലാദ്യം! ഫിഫയെ വിരട്ടി ട്രംപ്, നിയമം കാറ്റിൽപ്പറത്തി ഇൻഫാന്റിനോ!'; ഫുട്ബോൾ ലോകത്ത് വൻ വിസ്ഫോടനം

Football
  •  21 days ago
No Image

വേനൽക്കാല അവധി തുടങ്ങി; സ്കൂൾ ബസുകൾ ഒഴിഞ്ഞതോടെ യുഎഇയിലെ റോഡുകളിൽ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം

uae
  •  21 days ago
No Image

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

National
  •  21 days ago
No Image

പി.എസ്‌.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍

Kerala
  •  21 days ago
No Image

നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു

uae
  •  21 days ago
No Image

ഇലക്ട്രിക്‌ പോസ്റ്റ് ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

പെലെയും മറികടന്ന ഗോൾവേട്ടക്കാരൻ, പക്ഷെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകിരീടം; വിരോധാഭാസങ്ങൾ നിറഞ്ഞ നെയ്മർ യുഗത്തിന് അന്ത്യം; ​​In-Depth Story

Football
  •  21 days ago
No Image

കേരള സര്‍വകലാശാല പരീക്ഷയില്‍ ഗുരുതര പിഴവ്; ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും

Kerala
  •  21 days ago
No Image

ഉപഭോക്തൃ സേവനത്തിൽ വീഴ്ച; വിദേശ ബാങ്കിന് 1.82 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  21 days ago
No Image

കണ്ണൂരില്‍ കനത്ത കാറ്റും മഴയും: മരങ്ങള്‍ കടപുഴകി വീണു, ഒരാള്‍ക്ക്‌ പരുക്ക്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Kerala
  •  21 days ago