HOME
DETAILS

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

  
സലാം കല്ലായി
March 01, 2026 | 3:46 AM

PSC recruitment Ezhavas are twice as likely as Muslims

കോഴിക്കോട്: കഴിഞ്ഞ പത്തുവർഷത്തോളം വരുന്ന കാലയളവിൽ സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഈഴവരുടെ പകുതി മാത്രമാണ് മുസ് ലിംകളുള്ളതെന്ന് പി.എസ്.സി പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 മുതൽ 2023-24വരെ പി.എസ്.സി.നടത്തിയ 2,67,883 നിയമനങ്ങളിൽ 60,022 ഉും ലഭിച്ചത് ഈഴവർക്കാണ്. ഇക്കാലയളവിൽ മുസ് ലിംകൾക്ക് ലഭിച്ച നിയമനങ്ങൾ 33,150 ആണ്. 
സംസ്ഥാനത്തെ ജനസംഖ്യയിൽ ഈഴവർ 23 ശതമാനമാണെങ്കിൽ മുസ് ലിംകൾ 26 ശതമാനമാണ്. മുസ് ലിംകൾ എല്ലാം നേടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 

2015-16ലെ  26,234 നിയമനങ്ങളിൽ 6,641എണ്ണം  ഈഴവർക്ക് കിട്ടിയപ്പോൾ  മുസ് ലിംകൾക്ക് ലഭിച്ചത് 3,254 ആണ്. ഈഴവർ പൊതുമെറിറ്റിൽ 3190 തസ്തിക നേടിയപ്പോൾ മുസ് ലിംകൾ വന്നത് 2837ലാണ്. ഈഴവ സംവരണം 13.15 ശതമാനത്തിലെത്തി. മുസ് ലിം സംവരണമാകട്ടെ 10.81ലും. താരതമ്യേന ഉയർന്ന തസ്തികകളുള്ള സ്‌റ്റേറ്റ് സർവിസിൽ പൊതുമെറിറ്റിലെ 75 അടക്കം 311 തസ്തികകളിലെത്തിയത് ഈഴവരാണ്. മുസ് ലിംകൾക്ക് മെറിറ്റിലെ 33ഉം സംവരണത്തിലെ 139ഉം ഉൾപ്പെടെ  ആകെ 172 തസ്തികകളിലാണ് ഇക്കാലയളവിൽ  നിയമനം  ലഭിച്ചത്. 2016-17ൽ ആകെ 38,166 നിയമന ശുപാർശകൾ നൽകിയപ്പോൾ ഈഴവർക്ക് 8,230ഉം മുസ് ലിം കൾക്ക് 4,124 നിയമനങ്ങളും ലഭിച്ചു. എസ്.സി - 2831, എസ്.ടി 928, ലാറ്റിൻ 1423, മറ്റു പിന്നോക്ക ഹിന്ദു 2067, വിശ്വകർമ 1170, ധീവര 542, ക്രിസ്ത്യൻ നാടാർ 506, പരിവർത്തിത ക്രൈസ്തവർ 341, ഹിന്ദു നാടാർ 407 എന്നിങ്ങനെയും നിയമിതരായി. 

ഇതിൽ ഈഴവരുടെ നിയമനങ്ങളിൽ 4,307ഉം പൊതുമെറിറ്റിലാണ്. സംവരണം വഴി ലഭിച്ചത് 3,923 ഉം. മുസ് ലിംകളിലാവട്ടെ 628 നിയമനങ്ങൾ മാത്രമാണ് പൊതു മെറിറ്റിൽ ലഭിച്ചത്. 3,496ഉം സംവരണാനുകൂല്യത്തിലാണ്. സ്‌റ്റേറ്റ് സർവിസിൽ പൊതുമെറിറ്റിലെ 109 അടക്കം 423 തസ്തികകളിൽ മുസ് ലിംകൾ വന്നപ്പോൾ 27 പൊതുമെറിറ്റടക്കം 254 തസ്തികളിൽ ഈഴവർ നിയമനം നേടി. ഈഴവ സംവരണം 10.27ശതമാനമായെങ്കിൽ  മുസ് ലിം സംവരണം 9.16ൽ ഒതുങ്ങി.2023-24ലെ ആകെ നിയമനം 39,175 ആണ്. ഇതിൽ ഈഴവ 8,804, മുസ് ലിം 5,136, പട്ടിക ജാതി 3,003, പട്ടിക വർഗം 1,029, ലത്തീൻ 1,562, മറ്റു പിന്നോക്കം 2,203, വിശ്വകർമ 1,174, ധീവര 508, നാടാർ 537, പരിവർത്തിത ക്രൈസ്തവർ 380, ഹിന്ദു നാടാർ 350 എന്നിങ്ങനെയാണ്. 
ഈഴവ നിയമനത്തിൽ 4,448 എണ്ണം പൊതുവിഭാഗത്തിലും 4,356 എണ്ണം സംവരണത്തിലുമാണ്.  11.35 ആണ് സംവരണ ശതമാനം. മുസ് ലിംകൾക്ക് കിട്ടിയ 5,136 നിയമനങ്ങളിൽ 1,139 എണ്ണം മാത്രമാണ് പൊതു മെറിറ്റിലുള്ളത്. 3,997 ഉും സംവരണത്തിലാണ്. സംവരണ ശതമാനം 10.2 മാത്രമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  6 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  6 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  6 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  6 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  6 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  6 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  6 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  6 days ago