HOME
DETAILS

സച്ചിന്റെ ചിത്രം പകര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകന് ക്രൂരമര്‍ദനം

  
backup
February 25, 2018 | 1:22 AM

%e0%b4%b8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4-2



കൊച്ചി: സചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം പകര്‍ത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനെ ക്രൂരമായി മര്‍ദിച്ച സ്വകാര്യ സുരക്ഷാ ജീവനക്കാരനെ പൊലിസ് അറസ്റ്റു ചെയ്തു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.എല്‍ മത്സരങ്ങളുടെ സുരക്ഷാ ചുമതലയുള്ള സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിലെ ജീവനക്കാരന്‍ പത്തനംതിട്ട പെരിങ്ങനാട് നാരായണപുരത്ത് പ്രശാന്ത് പി. കുമാറാണ് (19) പാലാരിവട്ടം പൊലിസിന്റെ പിടിയിലായത്.
കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്.സിയും തമ്മിലുള്ള മത്സരം നടന്ന വെള്ളിയാഴ്ച രാത്രിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ മര്‍ദനത്തിനിരയായത്.
സ്വന്തം ടീമിന്റെ മത്സരം കാണാന്‍ വി.ഐ.പി ഗാലറിയിലേക്ക് സച്ചിന്‍ വരുന്നത് കണ്ട യുവാക്കള്‍ ഉള്‍പ്പെട്ട കാണികള്‍ സമീപം എത്തി. താരം കാറില്‍ നിന്നിറങ്ങി പ്രധാന കവാടത്തിലൂടെ വി.ഐ.പി ബോക്‌സിലേക്ക് പോകുന്നത് ആരാധകര്‍ മൊബൈല്‍ കാമറ ഉപയോഗിച്ചു പകര്‍ത്തി.
ഇതിനിടെയായിരുന്നു സച്ചിന് സുരക്ഷയൊരുക്കിയ സംഘത്തില്‍പെട്ട പ്രശാന്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.
ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റു സുരക്ഷാ ജീവനക്കാരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു. പൊലിസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. മര്‍ദനത്തിനിരയായ യുവാവിനെ കണ്ടെത്താനായില്ലെങ്കിലും സംഭവത്തില്‍ കേസെടുത്ത പൊലിസ് അറസ്റ്റു രേഖപ്പെടുത്തി ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  8 hours ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  8 hours ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  9 hours ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  9 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  9 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  10 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  11 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  11 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  11 hours ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  12 hours ago