HOME
DETAILS

മസ്‌കത്ത് പ്രധാന റോഡുകളില്‍ ട്രക്ക് സഞ്ചാരം നിയന്ത്രണം; യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കും

  
February 19, 2026 | 11:19 AM

oman ramadan truck traffic restrictions muscat

 

മസ്‌കത്ത്: റമദാന്‍ മാസത്തില്‍ മസ്‌കത്തിലെ പ്രധാന റോഡുകളില്‍ ഗതാഗതക്കുഴപ്പം കുറയ്ക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അതിനനുസരിച്ച്, ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ 9:30 വരെ, ഉച്ചക്ക് 12 മുതല്‍ 4 വരെ ട്രക്കുകള്‍ സഞ്ചരിക്കാന്‍ പാടില്ല. ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 10 വരെ ചില പ്രധാന റോഡുകളില്‍ ട്രക്ക് ഗതാഗതം നിയന്ത്രണത്തിലാകും.

ഈ നിയന്ത്രണങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് റോഡ്, സുല്‍ത്താന്‍ തുവെയ്‌നി ബിന്‍ സൈദ് റോഡ്, മസ്‌കത്ത് ഗവര്‍ണറേറ്റിലെ മറ്റ് പ്രധാന റോഡുകള്‍ എന്നിവയെ ബാധിക്കും. റോഡുകളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നതായും, നിയന്ത്രണങ്ങള്‍ മറികടക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഒമാന്‍ പൊലീസ് വ്യക്തമാക്കി.

റമദാന്‍ സമയങ്ങളില്‍ രാവിലെയും, ഉച്ചയ്ക്കും വൈകിട്ടും പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വളരെയധികം വര്‍ധനവ് ഉണ്ടാകാറുണ്ടെന്ന് അധികരാകള്‍ പറഞ്ഞു. അതുകൊണ്ട് ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കപ്പെടുന്നതായും, ഇത് യാത്രക്കാര്‍ക്ക് സൗകര്യം നല്‍കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുന്നതായും അറിയിച്ചു.

ഒമാന്‍ പൊലീസ് ട്രക്ക് ഡ്രൈവര്‍മാരോടും, ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളോടും നിയമങ്ങള്‍ കൃത്യമായി പാലിക്കാനും, നിയന്ത്രണങ്ങള്‍ മറികടക്കാതിരിക്കാനും ആവശ്യപ്പെട്ടു.  ഈ നിയന്ത്രണങ്ങള്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് മാത്രമല്ല, റമദാന്‍ മാസത്തില്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും സഹായിക്കുന്നതായും ഉറപ്പാക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി.

 

During Ramadan 2026, the Royal Oman Police (ROP) has announced restrictions on truck movement in Muscat to reduce traffic congestion. Key roads will have specific time limits for trucks to ensure smoother traffic and commuter safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  a day ago
No Image

പോളിങ് ശതമാന കണക്കുകള്‍ ഉടന്‍ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  a day ago
No Image

ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവേലിക്കരയില്‍ ടിപ്പറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഇന്ത്യയടക്കം ലോകരാജ്യങ്ങൾക്ക് അമേരിക്കൻ ഭീഷണി; ഇറാന് ടോൾ നൽകുന്ന കപ്പലുകൾ പിടിച്ചെടുക്കും,ഹോർമുസ് കടലിടുക്കിൽ ഉപരോധവുമായി ട്രംപ്

International
  •  a day ago
No Image

'ഭീഷണിയുടെ സ്വരം വിലപോകില്ല' പി.സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലാ രൂപതാധ്യക്ഷന്‍ 

Kerala
  •  a day ago
No Image

ഹാര്‍ഡ് ഡിസ്‌കിന് പകരം കൊണ്ടുപോയത് മോഡം; കള്ളന്റെ 'അതിബുദ്ധി'യില്‍ തിരുവനന്തപുരം പാളയത്തെ പമ്പില്‍ ഒന്നര ലക്ഷത്തിന്റെ മോഷണം

Kerala
  •  a day ago
No Image

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

Cricket
  •  a day ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ് 

Kerala
  •  a day ago
No Image

ഗ്യാസ് ഏജന്‍സികള്‍ക്ക് സപ്ലൈകോയുടെ എട്ടിന്റെ പണി; ആറ്റിങ്ങലില്‍ വന്‍ വേട്ട; 600 സിലിണ്ടറുകള്‍ പിടിച്ചെ ടുത്തു

Kerala
  •  a day ago