HOME
DETAILS

വെളിച്ചത്തിൽ പൊതിഞ്ഞ് ഷാർജയിലെ പുതിയ പള്ളി; റമദാനിൽ വിശ്വാസികൾക്ക് സവിശേഷാനുഭവം

  
February 19, 2026 | 11:44 AM

illuminated new mosque in sharjah offers unique ramadan experience

ഷാർജ: റമദാൻ മാസത്തിൽ വിശ്വാസികൾക്ക് ആത്മീയ അനുഭൂതി പകരാൻ ഷാർജയിൽ അത്യാധുനിക വാസ്തുവിദ്യയിൽ തീർത്ത പുതിയ പള്ളി തുറന്നു. അൽ ദൈദിലെ ജബൽ ഒമർ പരിസരത്ത് നിർമിച്ചിരിക്കുന്ന 'അൽ നാസർ പള്ളി' ഗ്ലാസ് താഴികക്കുടം കൊണ്ടാണ് സന്ദർശകരെ ആകർഷിക്കുന്നത്.

ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ്  പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

7,800 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന പള്ളിയുടെ പ്രധാന ആകർഷണം 20 മീറ്റർ വ്യാസവും 16 മീറ്റർ ഉയരവുമുള്ള ഭീമൻ ഗ്ലാസ് താഴികക്കുടമാണ്. ഷഡ്ഭുജാകൃതിയിലുള്ള ഗ്ലാസ് പാനലുകൾ ഉപയോഗിച്ച് തേൻകൂട് മാതൃകയിൽ നിർമ്മിച്ച ഈ താഴികക്കുടം മേൽക്കൂരയുടെ 80 ശതമാനവും ഉൾക്കൊള്ളുന്നു.

സൂര്യാസ്തമയ സമയത്ത്, ഗ്ലാസ് പാനലുകളിലൂടെ അരിച്ചിറങ്ങുന്ന സ്വർണ്ണ വെളിച്ചം പ്രാർത്ഥനാ ഹാളിനെ അതീവ മനോഹരമാക്കുന്നു. പള്ളി വെളിച്ചത്താൽ നിർമ്മിച്ചതാണോ എന്ന് തോന്നിപ്പിക്കുന്ന ഈ കാഴ്ച വിശ്വാസികളിൽ സമാധാനം നിറയ്ക്കുന്നു. താഴികക്കുടത്തിന് പൂരകമായി 38 മീറ്റർ ഉയരമുള്ള വളഞ്ഞ രൂപത്തിലുള്ള മിനാരവും പള്ളിയുടെ ആധുനിക രൂപകൽപ്പനയ്ക്ക് മാറ്റുകൂട്ടുന്നു.

അത്യാധുനിക സൗകര്യങ്ങൾ

പ്രധാന പ്രാർത്ഥനാ ഹാളിന് പുറമെ, ഇമാമിന്റെ പ്രസംഗ പീഠമായ മിമ്പറും പരമ്പരാഗത ശൈലിയിൽ നിന്ന് മാറി ആധുനിക രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ 1,325 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാൻ സൗകര്യമുണ്ട്.

പള്ളിയുടെ പ്രവേശന കവാടത്തിലെ ജലധാര, പൂന്തോട്ടം എന്നിവ ഇഫ്താറിന് ശേഷം ഒത്തുചേരാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. വുദു എടുത്താനുള്ള പ്രത്യേക ഇടങ്ങൾ, വിശ്രമമുറികൾ, ലൈബ്രറി, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

the newly illuminated mosque in sharjah offers believers a unique spiritual experience during ramadan, blending faith harmony, architecture, and night lighting, attracting visitors, worshippers, and tourists seeking peace, reflection, and cultural coexistence in the uae during sacred evenings of fasting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  4 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  4 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  4 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  4 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  4 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  4 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  4 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  4 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  4 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  4 days ago