സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം: എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: അംഗീകാരം എന്ന കാരണം പറഞ്ഞ് സ്വകാര്യ സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എം.കെ രാഘവന്‍ എം.പി. പഠിക്കാനുള്ള മൗലികാവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) യുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ പഠിക്കണമോ വേണ്ടയോ എന്നതാണ് ഇവിടെ പ്രശ്‌നം. ഇതിന് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടന്നും എം.പി പറഞ്ഞു. അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമര പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കേരള അണ്‍റക്കഗ്‌നൈസ്ഡ് സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.പി.യൂസുഫലി, ക്രിസ്ത്യന്‍ സ്‌കൂള്‍ കോ. ഓഡിനേഷന്‍ പ്രസിഡന്റ് ജോസി ജോസ് മരുതുക്കില്‍, പി.കെ.മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍, റഹീം ചുഴലി, കെ.പി.എസ്.എ സെക്രട്ടറി ലത്തീഫ് പാണക്കാട്, പ്രൊഫ. ടി.പി അബൂബക്കര്‍, സലീം എടക്കര, എം.വിനോദ്, അഡ്വ.പി.പി ആരിഫ്, മജീദ് പറവണ്ണ, സംസാരിച്ചു. അസ്മി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും സെക്രട്ടറി നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. കേരള വിദ്യാഭ്യാസ നിയമം (കെ.ഇ.ആര്‍) നിര്‍ദേശിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന അനേകം സ്‌കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവയാണ് ഇവയിലധികവുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
മികച്ച നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ട്. അവ അടച്ചു പൂട്ടുന്നതിന് പകരം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്.
വിദ്യാര്‍ഥികളുടെയും അധ്യാപരുടേയും ഭാവി അനിശ്ചിതത്വത്തിലാക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ നിലപാടിനെതിരേ വിവിധ പ്രക്ഷോഭ പരിപാടികള്‍ വരും ദിവസങ്ങളില്‍ അസ്മിയുടെ ആഭിമുഖ്യത്തില്‍ നടക്കും.
മാര്‍ച്ച് 14 ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."