ഫുട്‌ബോള്‍ ഫോര്‍ പീസ് ഇന്ത്യയിലും
മുംബൈ: ഫുട്‌ബോളിലൂടെ ലോക സമാധാനം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ഫുട്‌ബോള്‍ ഫോര്‍ പീസ് (എഫ്.എഫ്.പി) ഇന്ത്യയിലും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ നായകന്‍ നെമഞ്ജ വിദിചും ബോളിവുഡ് നടന്‍ രണ്‍ബീര്‍ സിങും ചേര്‍ന്നാണ് ഫുട്‌ബോള്‍ ഫോര്‍ പീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ചിങിന്റെ ഭാഗമായി ഡേവിഡ് ബെക്കാം, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അണിനിരക്കുന്ന പീസ് ഫുട്‌ബോള്‍ മത്സരം ഈ വര്‍ഷം തന്നെ പാര്‍ലമെന്റ് പരിസരത്ത് സംഘടിപ്പിക്കുമെന്ന് സംഘടനയുടെ സഹ സ്ഥാപകനും ഫുട്‌ബോള്‍ താരവുമായ കാഷിഫ് സിദ്ദീഖി അറിയിച്ചു. ചിലിയന്‍ താരം ഏലിയാസ് ഫിഗറോവയും സ്റ്റീവ് ലെയ്റ്റണും അമേരിക്കയിലെ ഗോള്‍ ഇലുമിനാഡോ ഫൗണ്ടേഷനുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഫുട്‌ബോളിലൂടെ ലോകസമാധാനം എന്ന ആശയത്തിലേക്ക് എഫ്.എഫ്.പിയെ എത്തിച്ചത്.
2013ലാണ് ബ്രിട്ടന്‍ ആസ്ഥാനമാക്കി സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ലോകത്തെ വിവിധ നഗരങ്ങളിലെ 7-14 വയസിനിടയിലുള്ള 1,600 കുട്ടികള്‍ പദ്ധതിയുടെ ഭാഗമാണ്. 18 മാസത്തെ പദ്ധതിയില്‍ 60 ശതമാനം ക്ലാസ് റൂം വിദ്യാഭ്യാസവും 40 ശതമാനം ഫുട്‌ബോള്‍ പരിശീലനവുമാണ് നല്‍കുന്നത്. 2016ല്‍ എഫ്.എഫ്.പിയുടെ ഭാഗമായി ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ കേരളത്തില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."