HOME
DETAILS

മനുഷ്യത്വം മരവിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍

  
backup
February 26 2018 | 02:02 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1

 

കരിപ്പൂര്‍ വിമാനത്താവളത്തിലെ മനുഷ്യത്വം മരവിച്ച ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൊള്ളപ്രവര്‍ത്തനമാണ് ഈ എഴുത്തിനു ആധാരം. പ്രവാസികളെ കസ്റ്റംസ് ലോഞ്ചുകളില്‍ കൊള്ളയടിക്കുന്നതു നിത്യസംഭവമാണെന്നു വേദനയോടെ പറയട്ടെ. ഇതെഴുതുന്ന ദിവസം മാത്രം ആറാളുകളുടെ ബാഗുകളും ലഗേജുകളും കൊള്ളയടിക്കപ്പെട്ടു. പൂട്ടുപൊട്ടിച്ചു വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളയടിക്കുന്നതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുകയാണ്.
പല വിധ പ്രതിസന്ധികളില്‍ അകപ്പെട്ട് എല്ലാവിധ ഭാരങ്ങളും ചുമലിലേറ്റി കുടുംബത്തിന്റെ പ്രതീക്ഷ കാക്കാന്‍ ജീവിതം മറന്നു കഷ്ടപ്പെട്ട് ഒടുവില്‍ ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം വീടണയാന്‍ വരുന്ന പാവങ്ങളായ പ്രവാസികളുടെ ബാഗില്‍ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥ പ്രവണത എന്തൊരു പാതകമാണ്.
എത്രയെത്ര പ്രവാസികളെയാണ് ഇവര്‍ ദിനംപ്രതി ചൂഷണംചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. കസ്റ്റംസ് മേലാളന്മാര്‍ ഇതില്‍ പങ്കുകാരാണെന്നാണോ ഇതു സൂചിപ്പിക്കുന്നത്.
സാധനങ്ങള്‍ നഷ്ടപ്പെട്ട തൊണ്ണൂറുശതമാനം പേര്‍ക്കും അതു തിരിച്ചു കിട്ടാറില്ല. ഒന്നോ രണ്ടോ മാസം ലീവിനു വന്ന പ്രവാസികളാണെങ്കില്‍ പരാതി നല്‍കിയവര്‍ക്ക് അതിന്റെ പിന്നാലെ ഓടാനേ നേരമുണ്ടാവൂ. അതിനാല്‍ കേവലം ഒന്നോ രണ്ടോ മാസത്തിനു ലീവിന് വരുന്നവര്‍ വയ്യാവേലിക്കു തുനിയാറില്ല. അതു വീണ്ടും വീണ്ടും മോഷണങ്ങള്‍ക്കു പ്രേരണയാകുന്നു.
കസ്റ്റംസ് ലോഞ്ചുകളിലും ഹാളുകളിലും പരിശോധനാമുറികളിലും എല്ലാം തന്നെ ഉദ്യോഗസ്ഥ ചൂഷണങ്ങള്‍ ശ്രദ്ധിക്കാനും യാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനും ക്യാമറകള്‍ സ്ഥാപിക്കണം. പാവപ്പെട്ട പ്രവാസിസമൂഹത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെയും മറ്റു വിമാനത്താവള ജീവനക്കാരെയും നിയന്ത്രിക്കാനും നിലയ്ക്കുനിര്‍ത്താനും എയര്‍പോര്‍ട്ട് അതോറിട്ടി ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം കേസുകളില്‍ കുറ്റമറ്റ അന്വേഷണം നടത്തി മോഷ്ടാക്കളായ ഉദ്യോഗസ്ഥരെ പിടിച്ചു നിയമത്തിനു മുന്നില്‍ ഹാജരാക്കി പ്രവാസികള്‍ക്കു നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചു കൊടുക്കാന്‍ പൊലിസും എയര്‍പോര്‍ട്ട് അതോറിറ്റിയും ശ്രമിക്കണം .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago