രോഹിത് നയിക്കും; ദീപക് ഹൂഡയും വിജയ് ശങ്കറും ടീമില്‍
മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ രോഹിത് ശര്‍മ നയിക്കും. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍ നായകന് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്റ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച് 15 ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് ടീമിന്റെ ഉപ നായകന്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ വിജയ് ശങ്കര്‍, വാഷിങ്ടന്‍ സുന്ദര്‍, ബാറ്റ്സ്മാന് ദീപക് ഹൂഡ, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെയാണ് പുതിയതായി ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ഉള്‍പ്പെടുന്ന നിദഹാസ് ടി20 ത്രിരാഷ്ട്ര പോരാട്ടമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. മാര്‍ച്ച് ആറ് മുതലാണ് പോരാട്ടം.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, സുരേഷ് റെയ്ന, മനിഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിങ്ടന്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട്, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."