വിദേശിക്ക് ജാമ്യം നിന്ന് ജയിലിലായ സഊദി പൗരന് ആറു വര്‍ഷത്തിന് ശേഷം മോചനം
ജിദ്ദ: വിദേശിക്ക് ജാമ്യം നിന്ന് ജയിലിലായ സഊദി പൗരന് ഒടുവില്‍ മോചനം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാരുണ്യത്തിലാണ് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സഊദി പൗരനായ ആദിലിന് ജയില്‍ മോചനത്തിന് വഴി തുറന്നത്.
ഇയാള്‍ക്ക് കീഴിലെ വിദേശിയുണ്ടാക്കിയ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വിദേശിയെ വിട്ടയക്കുന്നതിന് ജാമ്യം നില്‍ക്കുന്നതിന് സ്‌പോണ്‍സറായ ആദിലിനോട് ട്രാഫിക് പൊലിസ് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഊദി പൗരന്റെ ജാമ്യത്തില്‍ വിദേശിയെ ജയിലില്‍ നിന്നും പൊലിസ് വിട്ടയച്ചു. എന്നാല്‍ വിദേശി പിന്നീട് അധികൃത മാര്‍ഗത്തിലൂടെ രാജ്യം വിട്ടു. വാഹനാപടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഒമ്പതു ലക്ഷം റിയാല്‍ ദിയാധനം നല്‍കണമെന്ന് കോടതി പിന്നീട് വിധിച്ചു. എന്നാല്‍ അപകടം ഉണ്ടാക്കിയ വിദേശി സ്വദേശത്തേക്ക് രക്ഷപ്പെട്ടതിനാല്‍ ദിയാധനം നല്‍കേണ്ട ബാധ്യത ജാമ്യം നിന്ന സഊദി പൗരന്റെ ചുമലിലായി. ഭീമമായ ദിയാധനം നല്‍കാന്‍ കഴിയാത്തതിനാല്‍ സഊദി പൗരന്‍ ജയിലിലാവുകയായിരുന്നു.
മനുഷ്യത്വ പരമായ സഊദി പൗരന്റെ കഥ കഴിഞ്ഞ ദിവസം അല്‍ഇഖ്‌ലാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം രാജാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് സല്‍മാന്‍ രാജാവ് ദിയാധനം ഇദ്ദേഹത്തിന് കൈമാറാന്‍ ഉത്തരവിട്ടത്. നപടികള്‍ പൂര്‍ത്തിയാക്ക് ഇയാളെ വൈകാതെ മലസ് ജയിലില്‍ നിന്നും മോചിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."