മലയാളിക്ക് വേണ്ടാത്ത ചക്കയോട് അന്യസംസ്ഥാനക്കാര്‍ക്ക് പ്രിയമേറുന്നു
കൂറ്റനാട്: ഒരു കാലത്ത് ചക്ക പ്രിയരായിരുന്ന കേരളക്കാര്‍ക്ക് ചക്കയോട് പുഛം. സുലഭമായി കേരളത്തിലെ ഗ്രാമങ്ങളിലെ പറമ്പുകളില്‍ തിങ്ങി നിറഞ്ഞ ചക്ക തേടി അതിര്‍ത്തി നാടുകളില്‍ നിന്നുള്ള വില്‍പ്പനക്കാര്‍ വര്‍ധിച്ചത് ഇത് വ്യക്തമാക്കുന്നു. ഇപ്പോഴുള്ള തലമുറ ഫാസ്റ്റ് ഫുഡിന് പിറകെ പോയി തുടങ്ങിയതോടെ പൊഷക ഗുണമുള്ള ചക്കയെ അവഗണിച്ചു. അത് കൊണ്ട് തന്നെ പോഷക ഗുണമുള്ള ചക്ക തേടി അതിര്‍ത്തി നാടുകളില്‍ നിന്ന് കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ചക്ക കൊണ്ട് പോകാന്‍ വാഹനങ്ങളുമായി എത്തുന്നത്.
പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും തൃത്താല, കക്കാട്ടിരി, മല, കൂനംമൂച്ചി, മുടവന്നൂര്‍, തണ്ണീര്‍ക്കോട്, പടിഞ്ഞാറങ്ങാടി, കൂറ്റനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ദൈനം ദിനം വാഹനങ്ങളുമായി തുഛമായ വിലക്ക് വാങ്ങി ഭീമമായ വിലയില്‍ അതിര്‍ത്തിനാടുകളില്‍ ചെന്ന് വില്‍പ്പന തകൃതിയായി നടക്കുന്നത്. ഒരു ചക്കക്ക് പത്ത് രൂപ വില ഈടാക്കിയാണ് ഗ്രാമവാസികളില്‍ നിന്ന് ഇത്തരക്കാര്‍ ചക്ക വാങ്ങുന്നത്. ബേബി ഫുഡിന് വേണ്ടിയും മറ്റു ആഹാര ഉല്‍പന്നങ്ങള്‍ക്ക് വേണ്ടിയും ഇത്തരത്തില്‍ ചക്ക വിവിധ നാടുകളിലേക്ക് കയറ്റി അയക്കുന്നതും വ്യാപകമായിട്ടുണ്ട്.
പ്രധാനമായും കൊല്‍ക്കത്ത, ഗുജറാത്ത്, രാജസ്ഥാന്‍ സ്ഥലങ്ങളിലേക്കാണ് കൊണ്ടു പോകുന്നതെന്ന് വില്‍പനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."