ഈ വനത്തിലുണ്ട് ഒരുപാട് വീടുകള്‍... പക്ഷേ ആരും ഇവിടെ താമസിക്കില്ല
കരുളായി: വനാന്താരത്തിനുള്ളില്‍ ഒരുപാട് വീടുകളുണ്ട്. പക്ഷേ ആര്‍ക്കും ഈ വീടുകള്‍ താമസിക്കാന്‍ വേണ്ട. കരുളായി വനാന്തരങ്ങളിലെ അളകളിലും മറ്റും കഴിയുന്ന പ്രാക്തന ഗോത്രവര്‍ഗക്കാരായ വനവാസികള്‍ വീടിനു വേ@ണ്ടിയുള്ള മുറവിളി ഓരോ ദിവസം ഉയര്‍ത്തുമ്പോഴാണ് ഒരാള്‍ പോലും അന്തിയുറങ്ങാത്ത 12 ഓളം വീടുകള്‍ നശിച്ചു കൊ@ിരിക്കുന്നത്. 2007-2008 കാലഘട്ടത്തില്‍ കേന്ദ്ര ഫണ്ട@ുപയോഗിച്ച് ഉള്‍വനത്തിലെ മാഞ്ചീരിയിലാണ് കോണ്‍ക്രീറ്റ് ഭവനങ്ങള്‍ നിര്‍മിച്ചത്. പ്രവൃത്തി പൂര്‍ത്തീകരിച്ചുവെന്നല്ലാത്തെ ഇതുവരെ ഉപയോഗിക്കാതെ നശിച്ചു കൊണ്ടിരിക്കുന്നത്. നാടോടി ജീവിതം നയിക്കുന്ന ഗുഹാവാസികളായ ചോലനായ്ക്കരെ ഏകോപിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനായിട്ടാണ് മാഞ്ചീരിയില്‍ നിര്‍മിച്ച 18 വീടുകളില്‍ പെട്ടവയാണ് ഈ 12 വീടുകള്‍.
കരിമ്പുഴ, പൂച്ചപ്പാറ, കുപ്പമല, മക്കിവാരി അള, ദൊഡപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അളകളിലാണ് ഇവര്‍ താമസിക്കുന്നത്. വീടു നിര്‍മിച്ചു നല്‍കിയാല്‍ ഇവര്‍ മാഞ്ചീരിയിലേക്ക് കുടിയേറുമെന്നായിരുന്നു അധികൃതരുടെ കാഴ്ചപ്പാട്. വീട് പണിത് ഒരു പതിറ്റാ@ണ്ട് പിന്നിട്ടിട്ടും ഒരു പുതിയ കുടുംബം പോലും ഈ വീടുകളില്‍ താമസിക്കാനെത്തിയില്ല. മാഞ്ചീരിയിലു@ണ്ടായിരുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമാണ് പുതിയ വീടുകളില്‍ താമസം തുടങ്ങിയത്.
മാഞ്ചീരിക്കു പുറത്തു കഴിയുന്ന ഗുഹാവാസികളുടെ അഭിപ്രായമാരായാതെ മാഞ്ചീരിയില്‍ വീടുകള്‍ പണിതതാണ് ഇവിടേക്ക് താമസക്കാരെത്താത്തതിനു കാരണമെന്നു പറയുന്നു.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഓരോ പ്രദേശത്തു താമസിക്കുന്നവര്‍ക്കും പ്രത്യേക ഏരിയകളുണ്ടണ്ട്. അവിടങ്ങളില്‍നിന്നു മാത്രമേ ഇവര്‍ ചരക്കുകള്‍ ശേഖരിക്കൂ. മാഞ്ചീരിയില്‍നിന്നു പത്തും പതിനഞ്ചും കിലോമീറ്ററുകള്‍ അകലെയാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. മാഞ്ചീരിയില്‍ താമസിച്ച് ഇത്രയും അകലെപോയി വനവിഭവ ശേഖരണം നടത്തുന്നത് പ്രയാസമാണെന്നതാണ് ഈ കുടുംബങ്ങളെ വീടുകളില്‍നിന്നു അകറ്റിയത്. ഇവര്‍ താമസിക്കുന്ന മേഖലകളില്‍ വീടിന്റെ സുരക്ഷിതത്വം ഇവര്‍ ഇപ്പോഴുമാഗ്രഹിക്കുന്നുണ്ടണ്ട്.
ര@ണ്ട് മുറികളും, ഹാളും സിറ്റൗട്ടുമുള്ള വീടുകളാണ് എല്ലാം. ഇവയുടെ ജനലും വാതിലും അകവുമെല്ലാം ചിതലെടുത്തു കഴിഞ്ഞു. ഇവക്കായി ചെലവഴിച്ച ലക്ഷങ്ങള്‍ പാഴാവുകയും ചെയ്തു. കരുളായി വനത്തിലെ പ്രാക്തന ഗോത്രത്തില്‍പെട്ട 44 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനാണ് കേന്ദ്ര ഫണ്ട@് ലഭിച്ചിരുന്നത്. ഇതില്‍ 18 എണ്ണം മാഞ്ചീരിയിലും 16 എണ്ണം മുണ്ട@ക്കടവിലും 10 എണ്ണം മണ്ണളയിലും നിര്‍മിക്കാനായിരുന്നു തീരുമാനം.
മണ്ണളയിലെ വീടുകള്‍ ഇതുവരെ നിര്‍മിച്ചിട്ടില്ല. മണ്ണളക്കാര്‍ ഇപ്പോഴും വീടിനു വേ@ണ്ടിയുള്ള മുറവിളി തുടരുകയാണ്. പക്ഷേ അധികൃതര്‍ കേള്‍ക്കുന്നില്ലെന്നു മാത്രം. ഈ വീട് ലഭിച്ച കുടുംബങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ വനവിഭവങ്ങള്‍ വില്‍ക്കാനായി മാഞ്ചീരിയില്‍ വരാറുണ്ട@്. ആ അവസരങ്ങളില്‍ പോലും ഇവര്‍ ഈ വീടുകളില്‍ കയറാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."