HOME
DETAILS
MAL
വസ്തു നികുതി: കുടിശ്ശിക പിഴപ്പലിശഇല്ലാതെ 31 വരെ സ്വീകരിക്കും
backup
March 01 2018 | 18:03 PM
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ നികുതി കുടിശ്ശിക പിഴപ്പലിശയില്ലാതെ ഈ മാസം 31 വരെ സ്വീകരിക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 28 വരെയായിരുന്നു സര്‍ക്കാര്‍ പിഴപ്പലിശ കൂടാതെ നികുതി കുടിശ്ശിക സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ നികുതി അടക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന സാഹചര്യമുണ്ടായതോടെ ഗ്രാമപഞ്ചായത്തുകള്‍ തിയതി നീട്ടിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തിയതി നീട്ടിയത്.
മുടങ്ങിക്കിടക്കുന്ന പരമാവധി തുക പിരിച്ചെടുക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം. വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടക്കുന്ന പക്ഷം പലിശയും പിഴപ്പലിശയും മാര്‍ച്ച് 31 വരെ ഒഴിവാക്കി കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."