കാനവും മന്ത്രി രാജുവും കൈക്കൂലി വാങ്ങിയതായി കേരളാ കോണ്‍ഗ്രസ് (എം)
കോട്ടയം: പൊന്തന്‍പുഴയിലെ വനംഭൂമി പ്രശ്നത്തില്‍ സ്വകാര്യവ്യക്തികള്‍ക്ക് അനുകൂല വിധി നേടുന്നതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനംമന്ത്രി കെ. രാജുവും ഉദ്യോഗസ്ഥരും ഏഴു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോടതിയില്‍ മതിയായ രേഖകള്‍ ഹാജരാക്കാതെ ഹൈക്കോടതിയില്‍ നിന്നു ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കാന് പാര്‍ട്ടി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ പ്ലീഡറെ ബലിയാടാക്കി തലയൂരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഡി പാര്‍ട്ടി ചെയര്മാന് കെ.എം മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."