കെ.ഇ ഇസ്മാഈല്‍ പാര്‍ട്ടി അറിയാതെ പിരിവ് നടത്തി
മലപ്പുറം: സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മാഈലിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. റിപ്പോര്‍ട്ടിന്റെ വിവിധ പേജുകളിലാണ് കെ.ഇ ഇസ്മാഈലിനെതിരേ പേര് പരാമര്‍ശിച്ച് ഗുരതരമായ ആരോപണമുള്ളത്. പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തിയ ഇദ്ദേഹം നേതാക്കള്‍ക്ക് നിരക്കാത്തവിധം ആഡംബര ഹോട്ടലുകളില്‍ താമസിച്ചുവെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തൃപ്തികരമായ മറുപടി നല്കാന് പോലും അദ്ദേഹം തയാറായില്ല. തോമസ്ചാണ്ടി കുട്ടനാട്ടില്‍ കായല്‍ ഭൂമി നികത്തിയ സംഭവത്തില്‍ ഹൈക്കോടതി വിധി അംഗീകരിച്ച് രാജി ആവശ്യപ്പെട്ട് സി.പി.ഐ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.
പാര്‍ട്ടി ചര്‍ച്ച ചെയ്തെടുത്ത തീരുമാനത്തിനെതിരായിരുന്നു മാധ്യമങ്ങളിലൂടെയുള്ള കെ.ഇ ഇസ്മാഈലിന്റെ പ്രതികരണം. പാര്‍ട്ടിയുടെ പൊതുനിലപാടിന് വ്യത്യസ്തമായി നടത്തിയ പ്രസ്താവന തെറ്റ് എന്ന് വിലയിരുത്തി ദേശീയനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."