അഴിമതി അര്‍ബുദം; നല്‍കിയത് ഷോക്ക് തെറാപ്പിയെന്ന് കിരീടാവകാശി
ജിദ്ദ: കഴിഞ്ഞവര്‍ഷം തുടക്കംകുറിച്ച അഴിമതിവിരുദ്ധ പോരാട്ടം ഷോക്ക് തെറാപ്പിയായിരുന്നുവെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. വാഷിങ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'അഴിമതിയുടെ മുകുളങ്ങളെ വേരോടെ പിഴുതെറിയേണ്ടത് ആവശ്യമാണ്. അഴിമതിയെന്ന കാന്‍സര്‍ ബാധിച്ച ശരീരമാണ് നമുക്കുള്ളതെന്ന് കരുതുക. കീമോ എന്ന ഷോക്ക് നല്‍കിയില്ലെങ്കില്‍ കാന്‍സര്‍ എല്ലായിടത്തേക്കും വ്യാപിക്കും. അത് ശരീരത്തെ കാര്‍ന്നുതിന്നും'- അദ്ദേഹം പറഞ്ഞു. അഴിമതിക്ക് അറുതിവരുത്താതെ രാജ്യത്തിന്റെ ബജറ്റിനാവശ്യമായ പണം കണ്ടെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് ഒരുവിഭാഗം കൊള്ളയടിക്കുകയായിരുന്നു. ഇത് ഇല്ലാതാക്കിയാല്‍ മാത്രമേ ബജറ്റ് ലക്ഷ്യത്തിലെത്തൂ. കൊള്ള അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ ഇനിയും സ്വീകരിക്കും. കഴിഞ്ഞദിവസം ഉന്നത സൈനിക ഓഫിസര്‍മാരെ സഊദി രാജാവ് പുറത്താക്കിയിരുന്നു. പകരം നിയമിച്ച മിക്ക ഉദ്യോഗസ്ഥരും യുവാക്കളാണ്. ജനങ്ങളുടെ ഊര്‍ജം രാജ്യത്തിന്റെ ഗുണത്തിന് ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൈന്യത്തില്‍ അഴിച്ചുപണി നടത്തിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. യമന്‍ യുദ്ധം മൂന്നുവര്ഷമായിരിക്കെയാണ് പുതിയ നീക്കം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."