HOME
DETAILS

അറുത്തുമാറ്റേണ്ട ചിന്തകള്‍

  
backup
March 01 2018 | 20:03 PM

articlechangethoughts


മനസ്സിന്റെ ശുദ്ധിയാണ് സംസ്‌കാരത്തിന്റെകാതല്‍. അതില്‍നിന്ന് ഉത്ഭൂതമാവുന്ന ഉത്തമഗുണങ്ങളാണ് സംസ്‌കാരം.അതാണ് ഇസ്‌ലാമിക സംസ്‌കാരം. ഏകദൈവ വിശ്വാസവും മരണാനന്തര ജീവിതബോധവുമാണ് അതിന്റെ അടിത്തറ. അതിലേക്ക് സഞ്ചരിക്കുമ്പോള്‍ കരുതലോടെ നീങ്ങാനാണ് ഇസ്‌ലാമികാധ്യാപനം. നേരിന്റെ പാതയില്‍ മുന്നേറുമ്പോള്‍ മലിനതകളെ വിമലീകരിക്കാനാകണമെന്ന് ഇസ്‌ലാം അടിവരയിട്ട് ആവശ്യപ്പെടുന്നു.ഒരു മുസ്‌ലിമിന് എന്തെങ്കിലും പറയാനോ, തന്നിഷ്ടം പ്രവര്‍ത്തിക്കാനോ പറ്റില്ല. ഇസ്‌ലാം അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് വിട്ടുകടക്കാന്‍ പറ്റില്ല. ഒരു സംഭവം പറയാം. മഹാനായ അബൂദര്‍റുല്‍ ഗിഫാരി(റ) ഒരിക്കല്‍ ബിലാല്‍(റ)മായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു അപാകതയുണ്ടായി. കറുത്തവളുടെ മകനേ, എന്ന് അഭിസംബോധന ചെയ്തു. വിവരം നബി (സ്വ) അറിഞ്ഞു. ആ പദപ്രയോഗം അവിടുന്ന് അംഗീകരിച്ചില്ല. ഇത് സംബന്ധിച്ച് ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ് ഇവിടെ കുറിക്കാം. 'അബൂദര്‍റ്(റ)പറയുന്നു. ഞാന്‍ ഒരാളെ ശകാരിക്കാനിടയായി. അദ്ദേഹത്തിന്റെ ഉമ്മയുടെ പേരില്‍ അദ്ദേഹത്തെ വഷളാക്കി. അന്നേരം നബി (സ്വ) എന്നോട് ചോദിച്ചു. ഹേ, അബൂദര്‍റേ, നിങ്ങള്‍ അദ്ദേഹത്തിന്റെ ഉമ്മയെപ്പറഞ്ഞ് അപമാനിച്ചുവല്ലേ? തീര്‍ച്ചയായും ഇപ്പോഴും നിങ്ങളില്‍ ജാഹിലിയ്യത്ത് അവശേഷിക്കുന്നുണ്ട്. നിങ്ങളുടെ ഭൃത്യന്‍മാര്‍ നിങ്ങളുടെ സഹോദരന്മാരാകുന്നു. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തില്‍ ആക്കിയിരിക്കുന്നു. ആരുടെയെങ്കിലുംകീഴില്‍ അവന്റെ സഹോദരനുണ്ടെങ്കില്‍, അവന്‍ താന്‍ ഉണ്ണുന്നത് അദ്ദേഹത്തെ ഊട്ടുകയും, താന്‍ ധരിക്കുന്ന തരത്തിലുള്ളത് അവനെയും ധരിപ്പിക്കണം. അവര്‍ക്ക് കഴിയാത്ത ജോലി നിങ്ങള്‍ അവരുടെ മേല്‍ ചുമത്തരുത്. ഇനി അങ്ങനെ ചുമത്തുകയാണെങ്കില്‍ അവരെയതില്‍ സഹായിക്കുകയും വേണം.' (ബുഖാരി)
സംഭവം ഉദ്ധരിക്കുമ്പോഴും അബൂദര്‍റിന് സംഭവിച്ച വാക്കിന്റെ പേരില്‍ ഖേദമുണ്ട്. സംഭവം അറിഞ്ഞ പ്രവാചകന്‍ അത് പോകട്ടെ എന്ന് വയ്ക്കുകയല്ല ചെയ്തത്. അത്തരം പദപ്രയോഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഓര്‍മപ്പെടുത്തി ഈ സ്വഭാവം മുസ്‌ലിമിന് ചേര്‍ന്നതല്ലെന്ന് പഠിപ്പിക്കുകയും ചെയ്തു. അസഭ്യങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളുമൊന്നും വിശ്വാസിക്ക് പാടില്ല. അബൂദര്‍റ് (റ) തന്റെ ഖേദം ബിലാലിനെ അറിയിച്ചു. പകരം എന്റെ കവിളില്‍ ചവിട്ടണം' എന്ന് ബിലാലിനോട് പറയുകയും ചെയ്തു. മനുഷ്യരുടെ അഭിമാനം ആദരണീയമാണ്. അതുകൊണ്ട് പന്താടരുത്. നബി (സ്വ) പ്രസ്താവിക്കുന്നു. 'നിങ്ങളാരും അവനവന് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ യഥാര്‍ഥ വിശ്വാസിയാവുകയില്ല.' (ബുഖാരി, മുസ്‌ലിം)
മനുഷ്യരില്‍ പണക്കാരും പണിക്കാരും, അധികാരം ഉള്ളവരും ഇല്ലാത്തവരും, ആണുംപെണ്ണും പലതരക്കാരും ഉണ്ട്. പക്ഷെ, അഭിമാനത്തിന്‍മേല്‍ കളിക്കാന്‍ ആര്‍ക്കും അവകാശമില്ല. മനുഷ്യര്‍ക്ക് ശ്രേഷ്ഠത നല്‍കിയത് സ്രഷ്ടാവായ അല്ലാഹുവാണ്.അത് സൃഷ്ടികള്‍ പരസ്പരം വകവച്ചുകൊടുക്കുവാന്‍ ബാധ്യസ്ഥരാണ്. ഹജ്ജത്തുല്‍ വിദാഇലെ വിടവാങ്ങല്‍ പ്രസംഗത്തിലൂടെ നബി (സ്വ) ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന ഒരു മഹത്തായ തത്വം കാണാം. 'നിങ്ങളുടെ ഈ നാട്ടില്‍, ഈ മാസത്തില്‍, ഈ ദിവസം എത്ര പവിത്രമാണോ അത്രതന്നെ, നിങ്ങളുടെ രക്തവും, സമ്പത്തും അഭിമാനവും ആദരണീയങ്ങളാണ്. നിങ്ങള്‍ അധികം താമസിയാതെ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന്‍ നിങ്ങളെ ചോദ്യം ചെയ്യും. അതിനാല്‍ എനിക്കുശേഷം അന്യോന്യം കഴുത്തറുക്കുന്ന നിഷേധികളായി നിങ്ങള്‍ മാറരുത്.' (ബുഖാരി, മുസ്‌ലിം). കത്തികൊണ്ട് ഏല്‍ക്കുന്ന മുറിവുകള്‍ കാലംകൊണ്ട് ഉണങ്ങിയേക്കും. പക്ഷെ, നാക്കിനാല്‍ ഏല്‍ക്കുന്ന മുറിവുകള്‍ മാറുകയില്ല. എന്ന ചൊല്ല് അര്‍ഥവത്താണ്.
വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. 'സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍പരിഹസിക്കപ്പെടുന്നവര്‍ അവരേക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളേയും പരിഹസിക്കരുത്. ഇവര്‍പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ മറ്റവരേക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈകൊണ്ടതിനുശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍'(വി.ഖു).
എത്ര ശ്രദ്ധിച്ചാലും വന്ന് പോകാന്‍ സാധ്യതയുള്ള തിന്മകളെ അറുത്തുമാറ്റാനാകണം വിശ്വാസിക്ക്.അറിയാതെ പോലും സ്രഷ്ടാവിനെ കുറിച്ച ചിന്തകളില്‍ നിന്നകലുന്നത് വളരെ ഗൗരവത്തോടെയാണ് മുന്‍ഗാമികള്‍ കണ്ടത്. ഹന്‍ളലഃ (റ) നിവേദനം: ഒരു ദിവസം എന്നെ അബൂബക്കര്‍ (റ) കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. അല്ലയോ ഹന്‍ളലാഃ എങ്ങനെയുണ്ട്? ഞാന്‍ പറഞ്ഞു ഹന്‍ളല കപടവിശ്വാസിയായിരിക്കുന്നു. അദ്ദേഹം(അബൂബക്കര്‍) പറഞ്ഞു. സുബ്ഹാനല്ലാഹ്, താങ്കള്‍ എന്താണ് പറയുന്നത്? ഞാന്‍ പറഞ്ഞു. നമ്മള്‍ റസൂലിന്റെ അടുക്കലായിരിക്കുമ്പോള്‍ അവിടുന്ന് നമ്മെ സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും ഉദ്‌ബോധിപ്പിക്കും. എത്രത്തോളമെന്നാല്‍ അത് നാം കണ്‍മുന്നില്‍ കാണുന്നതുപോലെയാകും. അങ്ങനെ നാം നബി (സ്വ) യുടെ അടുക്കല്‍നിന്നും പുറപ്പെടുകയും നമ്മുടെ ഇണകളുമായും കുഞ്ഞുങ്ങളുമായും, കൃഷിയിടവുമായും ഇടപഴകുകയും ചെയ്യുമ്പോള്‍ നാം അതില്‍ ധാരാളം വിസ്മരിക്കുന്നു. അബൂബക്കര്‍ (റ) പറഞ്ഞു. അല്ലാഹുവാണ് സത്യം! ഞങ്ങള്‍ക്കും ഇതുപോലുള്ളത് ഉണ്ടാകുന്നുണ്ട്. അങ്ങനെ ഞാനും അബൂബക്കറും പുറപ്പെട്ടു. റസൂല്‍ തിരുമേനി(സ്വ) യുടെ അടുക്കല്‍ പ്രവേശിച്ചു. ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, ഹന്‍ളലഃ കപടവിശ്വാസിയായിരിക്കുന്നു! അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ (സ്വ) ചോദിച്ചു. അതെന്താണ്?' ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ ഞങ്ങള്‍ താങ്കളുടെ അടുക്കലായിരിക്കുമ്പോള്‍ അവിടുന്ന് നരകത്തെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചും ഞങ്ങളെ ഉദ്‌ബോധിപ്പിക്കും. അപ്പോള്‍ അത് ഞങ്ങള്‍ കണ്‍മുമ്പില്‍ കാണുന്നതുപോലെയായിരിക്കും. അങ്ങനെ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍നിന്നു പോവുകയും ഭാര്യമാരും മക്കളും കൃഷിയിടവുമായി ഇടപഴകുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ധാരാളമായി അത് വിസ്മരിക്കുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു.
എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ എന്റെ അടുക്കല്‍ ഉള്ള അതേ അവസ്ഥയിലും ഉദ്‌ബോധനത്തിലും സ്ഥിരമായിരുന്നെങ്കില്‍ നിങ്ങളെ നിങ്ങളുടെ വിരിപ്പുകളിലും വഴികളിലും മലക്കുകള്‍ ഹസ്തദാനം ചെയ്യുമായിരുന്നു.
പക്ഷെ ഹന്‍ളലാ, ചില സമയം അങ്ങനെയും മറ്റു ചിലപ്പോള്‍ ഇങ്ങനെയുമായിരിക്കും (മനുഷ്യരുടെ അവസ്ഥ), ഇത് മൂന്ന് പ്രാവശ്യം നബി (സ) പറഞ്ഞു. (മുസ്‌ലിം)
മിക്ക വിശ്വാസികള്‍ക്കും ഉണ്ടായേക്കാവുന്ന അവസ്ഥയാണ് ഈ ഹദീഥിലൂടെ ഹന്‍ളല (റ) എന്ന സ്വഹാബി വ്യക്തമാക്കുന്നത്. ഉപദേശങ്ങളോ, പ്രഭാഷണങ്ങളോ, ക്ലാസുകളോ കേള്‍ക്കുമ്പോള്‍ പരലോക ചിന്തയും ഭയവും ഉണ്ടാവുക മാത്രമല്ല. ഇനി മേലില്‍ ഒരനാവശ്യവും തെറ്റും ചെയ്യുകയില്ലെന്നു മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യും. പക്ഷെ വീട്ടിലെത്തിയാല്‍ കുടുംബപ്രശ്‌നങ്ങളും ഐഹിക കാര്യങ്ങളുമായി ഇടപഴകുമ്പോള്‍ എല്ലാം മറന്നുപോവുന്നു.
ഈ അവസ്ഥ മനുഷ്യസഹചമാണെങ്കിലും അതില്‍ മാറ്റം വരുത്താന്‍ നാം പരമാവധി ശ്രമിക്കണം. മനുഷ്യരെ കൊണ്ട് അസാധ്യമായത് ചെയ്യാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ല. മനുഷ്യനെ മനുഷ്യനാക്കുന്ന സര്‍വഗുണങ്ങളും ഏറ്റെടുത്ത് ഉത്തമജീവിതം നയിക്കാനാണ് ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago