സി.പി.ഐയില്‍ പൊട്ടിത്തെറി; കാനത്തിനെതിരെ ഇസ്മാഈല്‍
മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്കെതിരെ പരാതിയുമായി ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മാഈല്‍. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇസ്മാഈല്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. കണ്ട്രോള് കമീഷന് ലഭിച്ച പരാതി അതേപടി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമാണ്. വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര നേതൃത്വം ഗൗരവപൂര്‍വ്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ട്രോള് കമ്മീഷന് റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടിന് ഭാഗമാക്കരുത്. പ്രശ്നങ്ങള്‍ കഴിഞ്ഞ സമ്മേളനം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇസമാഈലിനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
മുതിര്‍ന്ന പാര്‍ട്ടി നേതാവായ കെ.ഇ.ഇസമാഈല്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്കു നിരക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചു. വിഷയത്തില്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും അദ്ദേഹം തയാറായില്ല എന്നിങ്ങനെയാണ് ഇസ്മാഈലിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."