HOME
DETAILS

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

  
backup
March 02 2018 | 09:03 AM

nurse-strike-again-news-kerala-0203

തൃശ്ശൂര്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. മാര്‍ച്ച് ആറാം തിയ്യതി മുതല്‍ സംസ്ഥാനത്തുള്ള എല്ലാ ആശുപത്രികളിലെയും നഴ്‌സുമാര്‍ അനിശ്ചിതകാലം ലീവെടുത്ത് സമരം ചെയ്യുമെന്ന് നഴ്‌സസ് അസോസിയേഷനായ യു.എന്‍.എ അറിയിച്ചു. സംസ്ഥാന വ്യാപകമായി 62,000ത്തോളം നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നഴ്‌സിങിലെ എല്ലാ മേഖലയില്‍ നിന്നും ലീവെടുക്കുമെന്നും യു.എന്‍.എ അറിയിച്ചു.

കഴിഞ്ഞ വര്‍ഷമുണ്ടായ സമരത്തെ തുടര്‍ന്ന് ജൂലൈ 20ന് സുപ്രിം കോടതി അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ ശമ്പളം നല്‍കാന്‍ ഇതുവരെ പൂര്‍ണമായും ആശുപത്രി അധികൃതരും തയ്യാറായിട്ടില്ലെന്ന് യു.എന്‍.എ പറഞ്ഞു. സുപ്രിം കോടതിയുടെ ഉത്തരവ് നടപ്പിലായോ എന്ന് സര്‍ക്കാരോ അതിനു ബന്ധപ്പെട്ടവരോ പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. ഇതില്‍ നിന്നും മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് വ്യക്തമാണ്. മാര്‍ച്ച് അഞ്ചു മുതല്‍ പ്രഖ്യാപിച്ചിരുന്ന സമരം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സുപ്രിം കോടതിയുടെ ഉത്തരവ് നടപ്പാക്കിയോ എന്ന് പരിശോധിക്കാതെയാണ് സമരം പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയുടെ ഈ നടപടി തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയതായി യു.എന്‍.എ അധികൃതര്‍ പറഞ്ഞു.

എന്നാല്‍, ഈ മാസം മുതല്‍ അടിസ്ഥാനശമ്പളം 20,000 ആക്കി ഉയര്‍ത്തുമെന്ന് അറിയിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago