HOME
DETAILS
MAL
പോളിയോ തുള്ളിമരുന്ന് വിതരണം 11ന്
backup
March 02 2018 | 19:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 11ന് നടക്കും. അഞ്ചുവയസില്‍ താഴെയുള്ള 25,50,376 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്കാന് ലക്ഷ്യമിടുന്നത്. ഇതിനായി 24,439 ബൂത്തുകള്‍ സജ്ജീകരിക്കും.
ഇതിനുപുറമെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളുമുണ്ടാകും. പരിശീലനം ലഭിച്ച ആരോഗ്യസന്നദ്ധ പ്രവര്‍ത്തകര്‍ 11 ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ പോളിയോ ബൂത്തുകളിലൂടെ വാക്സിന് വിതരണം ചെയ്യും. ബൂത്തുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.
ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ട്ജെട്ടികള്‍ തുടങ്ങി കുട്ടികളെത്തുന്ന എല്ലാസ്ഥലങ്ങളിലും ബൂത്തുകള്‍ ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."