HOME
DETAILS
MAL
സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ ദേശീയ പോഷകാഹാര ദൗത്യത്തില്‍
backup
March 02 2018 | 19:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പോഷകാഹാര ദൗത്യത്തില്‍ ഉള്‍പ്പെടുത്തി. കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവയാണ് ഈ മാസം എട്ടിന് ആരംഭിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തെ 162 ജില്ലകളെ ഉള്‍പ്പെടുത്തിയാണ് ദേശീയ പോഷകാഹാര ദൗത്യത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിലാണ് കേരളത്തിലെ മൂന്ന് ജില്ലകള്‍ ഉള്‍പ്പെട്ടത്.
ഗര്‍ഭസ്ഥശിശു മുതല്‍ ആറുവയസുവരെയുള്ള കുട്ടികളിലെ പോഷകാഹാര കുറവ് 2022ഓടെ ദേശീയതലത്തില്‍ 25 ശതമാനമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് രൂപംനല്‍കിയിരിക്കുന്നത്. നിലവില്‍ ഇത് 38.4 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."