HOME
DETAILS

ഇന്ന് കാണുന്നത് യഥാര്‍ഥ ഹിന്ദുത്വമല്ല: ശശി തരൂര്‍

  
backup
March 02 2018 | 19:03 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%af%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5


കൊച്ചി: പൊതുജീവിതത്തില്‍ ഇന്ന് കാണപ്പെടുന്ന ഹിംസാത്മക ഹിന്ദുത്വമല്ല യഥാര്‍ഥ ഹിന്ദുത്വമെന്ന് മുന്‍ കേന്ദ്രമന്ത്രിയും എം.പിയും എഴുത്തുകാരനുമായ ശശി തരൂര്‍. കൃതി 2018 പുസ്തകോത്സവ വേദിയില്‍ തന്റെ പതിനേഴാമത്തെ പുസ്തകമായ വൈ അയാം എ ഹിന്ദു (ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവാകുന്നു?) എന്ന പുസ്തകത്തെപ്പറ്റി പത്രപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഒരു ഹിന്ദുവാണ്. ഒരു ശരീരത്തെ ഒന്നാകെ നശിപ്പിക്കാന്‍ വിഷം പുരട്ടിയ അമ്പുണ്ടാക്കുന്ന ഒരു ചെറിയ മുറിവു മതിയാകും.'ആര്‍.എസ്.എസിലൂടെയല്ലാതെ വളര്‍ന്നുവന്ന സുഷമാ സ്വരാജ് പോലും കേന്ദ്രവാര്‍ത്താവിതരണ മന്ത്രിയായിരിക്കെ ഫാഷന്‍ ടി.വി നിരോധിച്ചു. എന്റെ അഭിപ്രായത്തില്‍ ഇഷ്ടമല്ലാത്ത ചാനല്‍ നിരോധിക്കേണ്ട കാര്യമില്ല. ചാനല്‍ മാറ്റാവുന്നതല്ലേയുള്ളൂ', തരൂര്‍ ചോദിച്ചു.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഹിന്ദു ദേവതമാരുടെ ഭംഗിയും മറ്റും വര്‍ണിച്ച് കവിതകളും രചനകളുമുണ്ടായിട്ടുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് ഹിംസാത്മക ഹിന്ദുത്വം തെരുവിലിറങ്ങുന്നത്.
തങ്ങളുടെ മതം മാത്രം ശരിയെന്നു പറയുന്നതും അതിനായി തെരുവിലിറങ്ങുന്നതും തങ്ങള്‍മാത്രമാണ് ശരിയാണെന്നു പറഞ്ഞ് അക്രമം അഴിച്ചുവിടുന്ന യൂറോപ്പിലെ ഫുട്‌ബോള്‍ഭ്രാന്തന്മാരുടേതില്‍നിന്ന് വ്യത്യസ്തമല്ല.
മതത്തെ അവഗണിച്ച് ഇന്ത്യയെ മനസിലാക്കാനാവില്ല. ദൈവമില്ലാത്ത മതേതരവാദത്തിന് ഇവിടെ വേരുപിടിക്കാത്തത് അതുകൊണ്ടാണ്.
എല്ലാ മതങ്ങളില്‍നിന്നും അകലം പാലിക്കുന്ന നിഘണ്ടുവിലെ മതേതരത്വമല്ല ഇന്ത്യയിലേത്. എല്ലാ മതങ്ങളും സഹകരിക്കുന്ന മതേതരത്വമാണ്. ബാബരി മസ്ജിദ് നിന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഉത്തരേന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും വിശ്വസിക്കുന്നു. അതിനര്‍ഥം പള്ളി പൊളിക്കണമെന്നായിരുന്നില്ല. പള്ളി ഒരിക്കലും പൊളിക്കരുതായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.
വാജ്‌പേയി നേടിയതിനേക്കാള്‍ നൂറിലേറെ സീറ്റുകള്‍ നേടാന്‍ മോദിക്കായത് ഹിന്ദുത്വം കൊണ്ടല്ലെന്നും വികസനപാക്കേജ് ഉയര്‍ത്തിക്കാണിച്ചാണെന്നും തരൂര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago