ബഹ്‌റൈനിലെ ഫുട്‌ബോള്‍ പരിശീലകന്‍ ഒ.കെ തിലകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
മനാമ: ബഹ്‌റൈനിലെ മലയാളി ഫുട്‌ബോള്‍ പരിശീലകന്റെ മരണത്തില്‍ ദുരൂഹതയുïെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കണ്ണൂര്‍ പയ്യാമ്പലം സ്വദേശി ഒ.കെ തിലകന്റെ തിരോധാനത്തിലും തുടര്‍ന്ന് 24 ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ നിലയില്‍ മൃതദേഹം കïെത്തിയ സംഭവത്തിലും ദുരൂഹതയുïെന്നാരോപിച്ചാണ് തിലകന്റെ വീട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ശരിയായ രീതിയിലുള്ള അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയിലെത്തി സംസ്‌കാര ചടങ്ങുകള്‍ക്ക് സാവകാശം തേടി. എംബസി ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം തിലകന്റെ മകന്‍ വൈശാഖിനെ ബഹ്‌റൈനിലെത്തിക്കാനും സംഭവത്തെ കുറിച്ചുള്ള ദുരൂഹത നീക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്യാനും ധാരണയായിട്ടുïെന്ന് കേരള പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
2016 മുതല്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ ടാലന്റ് അക്കാദമിയില്‍ ഫുട്‌ബോള്‍ പരിശീലകനായി ജോലി ചെയ്തിരുന്ന ടൈറ്റാനിയന്‍ തിലകന്‍ (60) എന്ന ഒ.കെ തിലകനെ ഫെബ്രുവരി നാല് മുതല്‍ കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീï അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ച ഹിദ്ദ് പ്രവിശ്യയിലെ പാലത്തിനടിയില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കïെത്തുന്നത്. മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും ലഭിച്ച സി.പി.ആര്‍ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ചാണ് തിലകനാണെന്ന് മനസ്സിലാക്കുന്നത്. പൊലിസെത്തി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അച്ഛന്റെ മരണം ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് എം.ബി.എക്കാരിയായ മകള്‍ ദര്‍ശന വ്യക്തമാക്കുന്നത്. തങ്ങളുടെ അച്ഛന്റെ മരണത്തില്‍ ദുരൂഹതയുïെന്നും അത് അന്വേഷിക്കണമെന്നുമുള്ള മകന്‍ വൈശാഖിന്റെ അഭ്യര്‍ത്ഥനയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്നാണ് മരണത്തില്‍ കുടുംബത്തിന്റെ ആശങ്ക ദൂരീകരിക്കുന്നതുവരെ അനന്തര നടപടികളും സംസ്‌കരണവും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, ഐ.സി.ആര്‍.എഫ് അംഗം സുധീര്‍ തിരുനിലത്ത്, ധനേഷ്, തിലകന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ലതീഷ് ഭരതന്‍ തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘം ഇന്ത്യന്‍ എംബസിയിലെത്തിയത്. വൈശാഖ് ബഹ്‌റൈനിലെത്തുന്നതു വരെ അനന്തര നടപടികള്‍ നിര്‍ത്തിവെക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായി ഇവര്‍ പറഞ്ഞു.
ബഹ്‌റൈനിലെ മികച്ച ഫുട്‌ബോള്‍ പരിശീലകനും നാട്ടിലെ ടൈറ്റാനിയം സംസ്ഥാന അംഗവുമായ തിലകന്റെ അപ്രതീക്ഷിത വേര്‍പാട് പ്രവാസികള്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല. ബഹ്‌റൈന്‍ കെ.എം.സി.സി, ബഹ്‌റൈന്‍ കേരളീയ സമാജം, ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."