തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനു വ്യക്തമായ തെളിവ് വേണം; അമേരിക്കയോട് പുടിന്‍
മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായുള്ള ആരോപണങ്ങള്‍ക്കെതിരേ വെല്ലുവിളിയുമായി പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍.
തങ്ങളുടെ പൗരന്മാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടുïെങ്കില്‍ അതിന്റെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു.
യു.എസ് കോണ്‍ഗ്രസിന്റെ ആക്രോശങ്ങളും മുരള്‍ച്ചയും മാത്രമാണ് ആരോപണങ്ങളെന്നും പുടിന്‍ പരിഹസിച്ചു.
എന്‍.ബി.സി ടി.വി നടത്തിയ അഭിമുഖത്തിലാണ് അമേരിക്കയ്‌ക്കെതിരേ പുടിന്‍ ആഞ്ഞടിച്ചത്. 'റഷ്യക്കാര്‍ എന്താണ് ചെയ്തതെന്ന് ആദ്യം കാണട്ടെ. അതിനു വ്യക്തമായ തെളിവുകളും വിവരങ്ങളും തങ്ങള്‍ക്കു കൈമാറൂ.
സംഭവം റഷ്യന്‍ നിയമങ്ങളുടെ ലംഘനമല്ലെങ്കില്‍ ഞങ്ങള്‍ക്കു പ്രതികരിക്കാനാകില്ല. അമേരിക്കയോടും യു.എസ് കോണ്‍ഗ്രസിനോടുമുള്ള എല്ലാ ആദരവും വച്ചുകൊïു തന്നെ പറയട്ടെ, നിയമബിരുദമുള്ള ജനപ്രതിനിധികളും നിങ്ങള്‍ക്ക് ഉïാകേïതുï്.'-അഭിമുഖത്തില്‍ പുടിന്‍ കുറ്റപ്പെടുത്തി.
അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്(എഫ്.ബി.ഐ) കീഴിലുള്ള പ്രത്യേക അന്വേഷണസമിതിയായിരുന്നു 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.
മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മ്യൂളര്‍ സ്‌പെഷല്‍ കൗണ്‍സല്‍ ആയ സമിതി ആഴ്ചകള്‍ക്കു മുന്‍പ് 13 റഷ്യക്കാര്‍ക്കെതിരേയും മൂന്ന് റഷ്യന്‍ കമ്പനികള്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനു വേïി ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരേ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തിയത് അടക്കമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."