HOME
DETAILS

പി.വി അന്‍വറിനെതിരേ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
backup
March 05 2018 | 01:03 AM

%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4


തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യമാരില്‍ ഒരാളുടെ സ്വത്ത് വിവരം മറച്ചുവച്ചെന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരായ പരാതിയുമായി മുന്നോട്ട് പോകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. പരാതിക്കാരന് കോടതിയെ സമീപിക്കുന്നതിന് പ്രശ്‌നമൊന്നും ഇല്ലെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ.മാജി സര്‍ക്കാരിനെ അറിയിച്ചു.
അന്‍വറിനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ പി.വി.അന്‍വറിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാം. രണ്ട് ഭാര്യമാരുണ്ടെന്നിരിക്കേ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതെന്ന് കാട്ടിയാണ് എം.എല്‍.എയ്‌ക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. കക്കാടും പൊയിലിലെ വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളില്‍ നിന്നും അന്‍വര്‍ മറച്ചുവച്ചു, മൂന്നുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും കമ്മിഷന് മുമ്പാകെ നല്‍കിയ രേഖകളില്‍ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പി.വി.അന്‍വര്‍ എം.എല്‍.എ കാണിച്ചിട്ടുള്ളതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
അന്‍വറിന്റെ വരവും സ്വത്തും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടി മലപ്പുറത്തെ വിവരാവകാശ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കക്കാടം പൊയിലിലെ പാര്‍ക്കില്‍ അന്‍വറിന്റെ ഭാര്യ ഹഫ്‌സത്ത് മാനേജിങ് പാര്‍ട്ട്ണറാണ്.
പാര്‍ക്ക് നില്‍ക്കുന്ന ഭൂമിയുടെ 40 ശതമാനത്തിന്റെ അവകാശവും ഇവര്‍ക്കാണ്. എന്നാല്‍ ഇതൊന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. നാല് ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം.
എന്നാല്‍ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും അന്‍വറിന്റെ പേരിലുണ്ട്. മൂന്ന് കമ്പനികളുടെ ഡയറക്ടറുമാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങളും കമ്മീഷന് അന്‍വര്‍ നല്‍കിയിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago