സഊദിയില്‍ തീവ്രവാദ കേസില്‍ 14 പേര്‍ക്ക് വധശിക്ഷ
ദമ്മാം: തീവ്രവാദ കേസില്‍ സഊദിയില്‍ പതിനാലുപേര്‍ക്ക് സഊദി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ശീഈ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
പ്രതികളെന്നു കണ്ടെത്തിയ ഒന്‍പത് പേര്‍ക്ക് പതിനഞ്ചു വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്തു.മൂന്നു വര്‍ഷം മുന്‍പാണ് കിഴക്കന്‍ പ്രവിശ്യയിലെ ശീഈ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതികള്‍ പിടിയിലാവുന്നത്. 24 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആയുധങ്ങളും മറ്റുമായാണ് ഇവര്‍ സുരക്ഷാ കേന്ദ്രം ആക്രമിച്ചത്.
2011 - 14 കാലയളവില്‍ 20 ഓളം ആക്രമണങ്ങളാണ ഇത്തരത്തില്‍ നടന്നത്. ഇതില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ തീവ്രവാദ പ്രവര്‍ത്തിനെതിരെയുള്ള താക്കീതായി സഊദി അറേബ്യ കൂട്ട വധശിക്ഷക്ക് നടപ്പാക്കായിരുന്നു. കൂട്ട വധശിക്ഷയില്‍ 47 പേരെയാണ് അന്ന് വിധി നടപ്പാക്കിയിരുന്നത്. മുതിര്‍ന്ന ശീഈ നേതാവും അന്നത്തെ വധശിക്ഷയില്‍ ഉള്‍പ്പെടുന്നു.സഊദി രാജ്യത്തിന്റെ വിവിധ ജയിലുകളില്‍വച്ച് തല വെട്ടി വധശിക്ഷക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."