'സ്പ്രിങ് റോസ് ' ഇനി സഊദിയില്‍ സുഗന്ധം പരത്തും
റിയാദ്: ലോകത്തെ അമൂല്യ പനിനീര് ചെടികളിലൊന്നായ 'സ്പ്രിങ് റോസ് ' ഇനി സഊദി തലസ്ഥാനത്ത് സുഗന്ധം പരത്തും. 'മിഡില്‍ മിസ്റ്റഡ് ' എന്ന പേരിലും അറിയപ്പെടുന്ന ഈ അത്യപൂര്‍വ ചെടി ഇംഗ്ലണ്ടില്‍ നിന്നാണ് റിയാദിലെത്തുന്നത്.
ആഡംബര ഹോട്ടല്‍ സമുച്ചയമായ റാഫേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകളിലെ സകൈ ഗാര്‍ഡന്‍സ് ഉദ്യാനം ഇതോടെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകും. ഇംഗ്ലണ്ടിലെ സമാന കാലാവസ്ഥ വരെ തയാര്‍ ചെയ്ത് അപൂര്‍വ ചെടി റിയാദില്‍ വളര്‍ത്തുക.
'മിഡില്‍ മിസ്റ്റഡ് ' ഇനത്തില്‍പ്പട്ട ചെടി നിലവില്‍ ലോകത്ത് രണ്ടെണ്ണം മാത്രമേയുള്ളൂ. ന്യുസിലാന്റിലെ ട്രീറ്റി ഹൗസിലും ഇംഗ്ലണ്ടിലെ ചിസ്വിക് ഹൗസ് ആന്‍ഡ് ഗാര്‍ഡനിലുമാണ് നിലവില്‍ 'സ്പ്രിങ് റോസു'ള്ളത്.
1823 മുതലാണ് ചിസ്വിക് ഹൗസില്‍ ഇത് പുഷ്പിക്കാന്‍ തുടങ്ങിയത്. 1804ല്‍ ചൈനീസ് സ്വദേശിയായ ജോണ്‍ മിഡില്‍ മിസ്റ്റ് ആണ് ഇതിനെ സാഹസികമായി ഇംഗ്ലണ്ടിലെത്തിച്ചത്.
എന്നാല്‍ അദ്ദേഹം കൈമാറിയ ക്യൂ ഗാര്‍ഡനില്‍ നിന്ന് പിന്നീട് 'സ്പ്രിങ് റോസ് ' കാണാതാവുകയും രണ്ടു വര്‍ഷത്തിനു ശേഷം ഇതിന്റെ മറ്റൊരു തൈ ദേവന് ഷെയറില്‍ കണ്ടെത്തുകയുമായിരുന്നു. ഇതാണ് ചിസ്വിക് ഹൗസിലെ 'മിഡില്‍ മിസ്റ്റ് ' റെഡ് എന്നറിയപ്പെടുന്നത്. പിന്നീട് 19-ാം നൂറ്റാണ്ടില്‍ പല കൈ മറിയുകയും ഒടുവില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഇതിനെ സൂക്ഷിച്ച കണ്ണാടിച്ചില്ലിന്റെ മേല്‍ക്കൂര തകരുകയും ചെയ്തു.
പിന്നീട് യുദ്ധങ്ങള്‍ക്കു ശേഷം നഴ്സറി എറ്റെടുത്ത് നടത്തിയ പ്രാദേശിക സസ്യപ്രേമികള് ഒരു പതിറ്റാണ്ടു നടത്തിയ ഗവേഷണത്തിലാണ് അമൂല്യ ചെടിയെ തിരിച്ചറിഞ്ഞത്.
കൊമ്പ് മുറിച്ച് നട്ടുവളര്‍ത്തുന്ന ഇതിന്റെ തൈയിന് മോഹവിലയാണ് വിപണിയില്‍. ഇത്തരത്തില്‍ കൈവശപ്പെടുത്തിയ ഒരു തൈയാണ് റിയാദിലേക്ക് എത്തുന്നത്. ചെടിയുടെ പ്രാധാന്യം കണക്കിലെടുത്ത് ടെലിവിഷന്‍ സംഘം ഇതിന്റെ യാത്ര തുടക്കം മുതല്‍ ചിത്രീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."