HOME
DETAILS

ചരിത്രം രാജാക്കന്‍മാരുടേത് മാത്രമല്ല; സാധാരണക്കാരുടേത് കൂടിയാണ്

  
backup
March 05 2018 | 02:03 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f



കൊച്ചി: രാജാക്കന്‍മാരുടെ തേരോട്ടങ്ങളും പിടിച്ചടക്കലുകളും മാത്രമാണ് ചരിത്രമെന്ന് വിചാരിച്ചെങ്കില്‍ തെറ്റി, രാജകേന്ദ്രങ്ങളില്‍ നിന്ന് മാറിയുള്ള നാട്ടിന്‍പുറങ്ങളിലെ ആരാധനാ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ചികിത്സാലയങ്ങളിലും എല്ലാം സൃഷ്ടിക്കപ്പെടുന്നതാണ് ചരിത്രം. കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തിലെ കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം സ്റ്റാളില്‍ സന്ദര്‍ശകരേറുന്നത് തങ്ങളെ പോലുള്ള സാധാരണക്കാര്‍ കൂടിയാണ് ചരിത്രം രചിക്കുന്നതെന്നുള്ള തിരിച്ചറിവ് സമ്മാനിക്കുന്നത് കണ്ടറിയാനാണ്.
കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം ജനങ്ങളുടെ പക്കലുള്ള ഇത്തരം രേഖകളും വസ്തുവകകളും ശേഖരിച്ചും രേഖപ്പെടുത്തിയും കണ്ടറിയാവുന്ന ചരിത്ര നിര്‍മാണത്തിന്റെ തിരക്കിലാണ്. ഇക്കൂട്ടത്തില്‍ കഴിഞ്ഞ നവംബറില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരി പറമ്പത്തുകാവില്‍ നിന്നു കണ്ടെടുത്ത കളിമണ്‍ രൂപങ്ങളുമുണ്ട്. ഈ പ്രദേശം നവീനശിലായുഗ കാലം (ചുരുങ്ങിയത് 1000 ബി.സി) മുതല്‍ തുടര്‍ ജനവാസമുള്ളതായിരുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചരിത്രവിഭാഗം മേധാവി ഡോ. പി ശിവദാസന്‍ പറയുന്നു.
മലപ്പുറം ജില്ലയിലെ ഉഗ്രപുരം ഭാഗത്തു നിന്നു ലഭിച്ച 2000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നു കരുതപ്പെടുന്ന അസ്ഥിഖണ്ഡങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവയ്‌ക്കൊപ്പം പ്രദര്‍ശിപ്പിച്ചിട്ടുള്ള ചില സമീപകാല പത്രത്താളുകളും രേഖകളും ഏറെ കൗതുകം ഉണര്‍ത്തുന്നതാണ്.
ഐ.എന്‍.എ ഭടന്മാരുടെ ബാഡ്ജുകള്‍, ഇ.എം.എസിനെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 1000 രൂപ സമ്മാനം പ്രഖ്യാപിച്ചു കൊണ്ടുള്ള ബ്രിട്ടീഷ് പൊലിസിന്റെ പത്രപരസ്യം, കെ. അജിത 1973ല്‍ ജയിലില്‍ നിന്നെഴുതിയ കത്ത്, 1981ല്‍ ലീല ദാമോദരമേനോന്‍ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്ത്, 1950കളിലെ ജയകേരളം ഉള്‍പ്പെടെയുള്ള പഴയ മാഗസിനുകള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
സര്‍വകലാശാലകളുടെ യഥാര്‍ഥ ലക്ഷ്യം പഠിപ്പിക്കല്‍ മാത്രമല്ല ഗവേഷണവും കൂടിയാണെന്ന തിരിച്ചറിവില്‍ ഈ രംഗത്ത് ഗൗരവമായ അന്വേഷണങ്ങള്‍ക്കുള്ള തയാറെടുപ്പിലാണ് കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago