HOME
DETAILS

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

  
November 11, 2024 | 7:09 AM

pp-divya-kannur-police-appearance

കണ്ണൂര്‍ : എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി. ജാമ്യവ്യവസ്ഥ പ്രകാരമാണ് ദിവ്യ ഹാജരായത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ജാമ്യവ്യവസ്ഥപ്രകാരം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്നാണ്. അതിന്റെയടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ മുന്‍പാകെ ദിവ്യ ഹാജരായത്. 

പി പി ദിവ്യ അര മണിക്കൂറോളമാണ് സ്റ്റേഷനില്‍ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാന്‍ എത്തുന്നുണ്ടെന്നറിഞ്ഞ് വന്‍ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ടൗണ്‍ സ്റ്റേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി പോകുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, അഭിഭാഷകര്‍, പ്രദേശിക നേതാക്കള്‍ എന്നിവര്‍ ദിവ്യയോടൊപ്പമുണ്ടായിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  2 days ago
No Image

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

മലമ്പുഴയിൽ പുലി; ജാഗ്രതാ നിർദേശം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ വനം വകുപ്പ്

Kerala
  •  2 days ago
No Image

2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് വേദിയൊരുക്കും, മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കും; വമ്പര്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

Kerala
  •  2 days ago
No Image

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റില്‍ വന്ന  ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല, സമീപത്തെ സി.സി.ടി.വികളും പരിശോധിക്കും

Kerala
  •  2 days ago
No Image

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആചരിക്കാന്‍ നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു

National
  •  2 days ago
No Image

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  2 days ago
No Image

നിറ ശോഭയോടെ യുഎഇ

uae
  •  2 days ago
No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  2 days ago