നെടുമ്പാശ്ശേരിയില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണവേട്ട
നെടുമ്പാശ്ശേരി: 35,79,600 രൂപ വിലവരുന്ന 1140 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ ശേഷം അരയില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവേട്ടയാണ് നടന്നത്. അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരില്‍ നിന്നായി 3.225 കിലോഗ്രാമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
കസ്റ്റംസ് കമ്മിഷണര്‍ സുമിത്കുമാര്‍, അഡി.കമ്മിഷണര്‍ എസ്.അനില്‍കുമാര്‍ എന്നിവരുടെ പ്രത്യേക നിര്‍ദേശ പ്രകാരം ശക്തമായ പരിശോധനയാണ് നടന്നുവരുന്നത്. വിമാനം ഇറങ്ങി വരുന്ന യാത്രക്കാരെ സി.സി.ടി.വി വഴി പ്രത്യേകം നിരീക്ഷിച്ച ശേഷം സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുകയും വിശദമായ പരിശോധകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."