എസ്.വൈ.എസ് റമമദാന്‍ കാമ്പയിന്‍ അഞ്ചിന് തുടക്കം
മലപ്പുറം: വിശുദ്ധ റമദാനില്‍ ഹൃദയ സംസ്‌കരണത്തിനും സാമൂഹ്യ സേവനത്തിനും ഊന്നല്‍ നല്‍കുന്ന കര്‍മ പദ്ധതികളുമായി സുന്നി യുവജന സംഘം ജില്ലയില്‍ റമദാന്‍ കാമ്പയിന്‍ നടത്തുവാന്‍ മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
കാമ്പയിന്‍ ഉദ്ഘാടനം അഞ്ചിന് മലപ്പുറത്ത് നടത്തും. എസ്.കെ.എം.ഇ.എ ജില്ലാ പ്രസിഡന്റ് സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ''സഹനം, സമരം, സമര്‍പ്പണം'' വിഷയത്തില്‍ സൈത് മുഹമ്മദ് നിസാമിയും 'പരിസ്ഥിതി ദിനത്തിലെ വിശ്വാസി മനസ്സ്'' വിഷയത്തില്‍ അഹ്മദ് ഫൈസി കക്കാടും പ്രഭാഷണം നടത്തും. മണ്ഡലം തല തസ്‌കിയത്ത് സംഗമം, പഞ്ചായത്ത്-യൂനിറ്റ് തലങ്ങളില്‍ മജ്‌ലിസുല്‍ ഇഅ്തികാഫ്, ഖത്മുല്‍ ഖുര്‍ആന്‍, സഹായ വിതരണം, ലഘുലേഖ വിതരണം തുടങ്ങി വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടത്തും.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സലീം എടക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."