സമസ്ത ആദര്‍ശ കാംപയിന്‍; എസ്.വൈ.എസ് ജില്ലാതലങ്ങളില്‍ സെമിനാറുകള്‍ നടത്തും
കോഴിക്കോട്: സമസ്ത ഏകോപന സമിതിക്ക് കീഴില്‍ ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന ആദര്‍ശ കാംപയിനിന്റെ ഭാഗമായി 'സലഫിസ്റ്റുകളറിയില്ല സലഫിനെ' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ജില്ലാതലങ്ങളില്‍ ആദര്‍ശ ബോധന സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സെക്രട്ടേറിയറ്റ് അംഗങ്ങളുടേയും ജില്ലാ സെക്രട്ടറിമാരുടേയും സംയുക്തയോഗം തീരുമാനിച്ചു.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന സംഘടനാ അദാലത്തിന്റെ ഭാഗമായി ജില്ലാതലങ്ങളില്‍ നടക്കുന്ന കൗണ്‍സില്‍ ക്യാംപുകളുടെ ഉദ്ഘാടനം നാളെ മലപ്പുറം സുന്നി മഹലില്‍ നടക്കും. ക്യാംപില്‍ സുന്നി യുവജന സംഘം ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംസ്ഥാന സെക്രട്ടറി മോയിന്‍ കുട്ടി മാസ്റ്റര്‍ പങ്കെടുക്കും.
മാര്‍ച്ച് 10ന് ഇടുക്കി, മാര്‍ച്ച് 14ന് കോട്ടയം, വയനാട്, മാര്‍ച്ച് 17ന് കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ക്യാംപ് നടക്കും. 18ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കുടക്, 19ന് തൃശൂര്‍, ദ.കന്നട, ലക്ഷദ്വീപ്്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ക്യാംപ് നടക്കും.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എ.എം പരീത്,നാസര്‍ ഫൈസി, ഹംസ റഹ്മാനി, സലീം എടക്കര, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, അബൂബക്കര്‍ ബാഖവി മലയമ്മ, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.കെ പൂക്കോയ തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നല്‍കും.
അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 14ന് അസ്മിയുടെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. സിറിയയില്‍ നടക്കുന്ന കൂട്ടക്കുരുതിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ മെട്രോ മുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. ടി.കെ പൂക്കോയതങ്ങള്‍ ചെന്തേര, മലയമ്മ അബൂബക്കര്‍ ബാഖവി, എ.എം പരീത്, ഒ.എം ശരീഫ് ദാരിമി, റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസര്‍ ഫൈസി, മഹ്മൂദ് സഅദി, ശറഫുദ്ദീന്‍ മൗലവി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, എ.എം ശരീഫ് ദാരിമി, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, സലീം എടക്കര, സ്വലാഹുദ്ദീന്‍ ഫൈസി, ഹംസ റഹ്മാനി, സാലൂദ് നിസാമി, ലത്വീഫ് ഹാജി, ഹസന്‍ ആലംകോട്. ശാനവാസ് മാസ്റ്റര്‍, നാസര്‍ മൗലവി, പി.ഇ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."