ടോട്ടനവും യുവന്റസും ഇന്നിറങ്ങും
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ രണ്ടാംപാദ മത്സരത്തില്‍ ഇന്ന് ടോട്ടനവും യുവന്റസും തമ്മില്‍ ഏറ്റമുട്ടും. മാഞ്ചസ്റ്റര്‍ സിറ്റിയും സ്വിറ്റ്സര്‍ലന്റില്‍ നിന്നുള്ള എഫ്. സി ബേസിലുമാണ് രണ്ടാമത്തെ മത്സരം.
യുവന്റസിന്റെ ഹോമില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതാണ്. ആദ്യ മത്സരത്തില്‍ ഹിഗ്വെയിനിന്റെ വകയായിരുന്നു യുവന്റസിന്റെ രണ്ട് ഗോളുകളും. ടോട്ടനത്തിന് വേണ്ടി ഹാരി കെയിനാണ് ഒരു ഗോള്‍ നേടിയത്. എറിക്സന്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ന് ഇരു ടീമുകള്‍ക്കും മികച്ച പോരാട്ടം പുറത്തെടുക്കേണ്ടിവരും. എവേ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയത് ടോട്ടനത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നതിന് സഹായകമാകും. ആദ്യ പാദത്തില്‍ എഫ്. സി ബേസിലിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാലു ഗോളിന്റെ ജയം നേടാനായിരുന്നു. ബേസിലിന്റെ ഹോം മത്സരത്തിലായിരുന്നു സിറ്റിയുടെ നാലു ഗോള്‍ ജയം. അഗ്യുറോ, ബര്‍ണാഡോ സില്‍വ, ഗാണ്ഡോഗണ് എന്നിവരുടെ വകയായിരുന്നു സിറ്റിയുടെ ഗോളുകള്‍.
സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ന് നടക്കുന്ന മത്സരത്തിലും വിജയം സിറ്റിക്കൊപ്പം നില്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മികച്ച ഫോമില്‍ നില്കുന്ന സിറ്റിയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ ബേസിലിന് അഞ്ച് ഗോളുകള്‍ നേടേണ്ടി വരും. മികച്ച ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ അഞ്ച് ഗോളുകള്‍ നേടണമെങ്കില്‍ ബേസിലിന് അത്ഭുതങ്ങള്‍ കാട്ടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."