HOME
DETAILS
MAL
ഈ സര്‍ക്കാറിന്റെ കാലത്ത് കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍- മുഖ്യമന്ത്രി
backup
March 07 2018 | 03:03 AM
തിരുവനന്തപുരം: നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കണ്ണൂര്‍ ജില്ലയില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ബി.ജെ.പി, സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. ശുഹൈബ് കൊലപാതക കേസില്‍ യു.എ.പി.എ ചുമത്താന്‍ തെളിവ് ലഭ്യമായിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
ശുഹൈബ് വധ അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുമില്ല. കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം ഫലപ്രദമായി നടത്തുമെന്നാണ് മന്ത്രി എ.കെ ബാലന് സമാധാന യോഗത്തില്‍ പറഞ്ഞത്. ഏതെങ്കിലും ഏജന്‍സി വരുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടില്ല. അക്രമം തടയാന്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."