HOME
DETAILS
MAL
വീട്ടുമുറ്റത്തെ ചെമ്പരത്തി ചെടിയില്‍ വിരിഞ്ഞത് വിസ്മയപൂക്കള്‍
backup
March 07 2018 | 07:03 AM
പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ മേലെവീട്ടില്‍ അബ്ദുല്‍ റഹൂഫിന്റെ വീട്ടുമുറ്റത്ത് വിരിഞ്ഞ ചെമ്പരത്തി പൂവിന് നിറവും രൂപവും പലതരം. ഇക്കാലമത്രയും ചുവന്ന നിറത്തിലുള്ളപൂക്കള്‍ മാത്രമാണ് ഈ ചെടിയില്‍ വിരിഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞദിവസം ഇതേ ചെമ്പരത്തി ചെടിയിലാണ് ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള വിസ്മയ പൂക്കള്‍ വിരിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെട്ടിമാറ്റിയ ചെമ്പരത്തി ചെടിയുടെ നട്ടുവളത്തിയ കമ്പിലാണ് ഈ കൗതുക പൂക്കള്‍ വിരിഞ്ഞത്. പൂക്കളുടെ വര്‍ണത്തില്‍ മാത്രമല്ല വ്യത്യാസം ഇതളുകളുടെ രൂപത്തിലും മാറ്റമുണ്ട്.
സാധാരണ ബഡ്ഡിങ് ചെയ്ത ചെടികളിലാണ് വ്യത്യസ്ത പൂക്കള്‍ വിരിയാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."