HOME
DETAILS
MAL
പിണറായി മുഖ്യമന്ത്രി പദമൊഴിയണമെന്ന് വി.എം സുധീരന്
backup
March 07 2018 | 12:03 PM
തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്.
ശുഹൈബ് വധത്തില്‍ നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന നിലപാട് നിയമസഭയിലും പുറത്തും സ്വീകരിച്ചുവരുന്ന പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഹൈക്കോടതി വിധിയോടെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതിനും അക്രമങ്ങള്‍ക്കും കൊലയ്ക്കും പിന്നിലുള്ള മുഴുവന്‍ ആസൂത്രകരെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിനും തുടക്കം കുറിക്കാന്‍ ഹൈക്കോടതി വിധി ഇടവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."