പത്തുകിലോ കഞ്ചാവുമായി മൂന്നുപേര്‍ മഞ്ചേരിയില്‍ പിടിയില്‍
മഞ്ചേരി: മലപ്പുറം ജില്ലയില്‍ മൊത്തവിതരണത്തിനായി വന്‍തോതില്‍ കഞ്ചാവു കടത്തുന്ന മൂന്നംഗ സംഘത്തെ പത്തുകിലോ കഞ്ചാവുമായി പ്രത്യേക അന്വേഷണ സംഘം പിടികൂടി. പാലക്കാട് മുണ്ടൂര്‍ നെച്ചിപ്പുള്ളി സ്വദേശികളായ മാടത്തൊടി വീട്ടില്‍ പ്രതീഷ് (34), മാടത്തൊടി സുനില്‍കുമാര്‍( 29), കയ്യറ സന്ദീപ് (29) എന്നിവരാണ് പിടിയിലായത്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ മഞ്ചേരി താമരശ്ശേരി കുട്ടാലുങ്ങലില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. ലക്ഷങ്ങള്‍ വിലവരുന്ന കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍തോട്ടത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് ബൈക്കുകളിലായാണ് പ്രതികള്‍ കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്നതായി ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലിസിനു വിവരം ലഭിച്ചു. പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന ചെറുകിട കച്ചവടക്കാരെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചുവരുന്നുണ്ട്.
തമിഴ്‌നാട്ടിലെ തേനി, കമ്പം എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് പാലക്കാട് മുണ്ടൂരില്‍ സ്റ്റോക്ക് ചെയ്ത് മലപ്പുറം ജില്ലയിലെ ആവശ്യക്കാര്‍ക്കായി എത്തിച്ചുനല്‍കുകയാണ് ഇവരുടെ രീതി.
കഴിഞ്ഞ മാസം മഞ്ചേരിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവുമായി അരീക്കോട് സ്വദേശിയെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുണ്ടൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഒന്നാം പ്രതി പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത്.
പിടിയിലായ പ്രതീഷിനെതിരേ ഹേമാംബിക നഗര്‍ പൊലിസ് സ്റ്റേഷനില്‍ കൊലപാതക കേസ്, മങ്കരപൊലിസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസ്, പാലക്കാട് സൗത്ത് പൊലിസ് സ്റ്റേഷനില്‍ വധശ്രമക്കേസ്, തമിഴ്‌നാട് ഉദുമല്‍പേട്ട സ്റ്റേഷനില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ് എന്നിവ നിലവിലുണ്ട്. തമിഴ്‌നാട്ടിലെ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് പരിചയപ്പെട്ട കമ്പം സ്വദേശിയാണ് കമ്പത്തു നിന്ന് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത്.
ഇവര്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളും പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നലെ മഞ്ചേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി.
മലപ്പുറം ഡിവൈ.എസ്.പി ജലീല്‍തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ അബ്ദുല്‍ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐ കെ.പി അബ്ദുറഹിമാന്‍, സത്യനാഥന്‍മനാട്ട്, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ്, സലീം എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."