കിഴക്കന്‍ ഗൂഥ: ദൗത്യ സംഘം സഹായ വിതരണം പുനരാരംഭിച്ചു
ഡമസ്കസ്: റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തുന്ന കിഴക്കന്‍ ഗൂഥയില്‍ ദൗത്യ സംഘങ്ങളുടെ സഹായ വിതരണം പുനരാരംഭിച്ചു. 13 ട്രക്കുകളില്‍ ഭക്ഷണ സാമഗ്രികളുമായി അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റിയുടെ സഹായമാണ് വിതരണം ചെയ്യുന്നത്. തിങ്കളാഴ്ച കിഴക്കന്‍ ഗൂഥയില്‍ സന്നദ്ധ സംഘം സഹായവുമായി എത്തിയെങ്കിലും ശക്തമായ വ്യോമാക്രമണത്താല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. 46 ട്രക്കുകളിലെ സഹായങ്ങളാണ് ഇവിടെ എത്തിയിരുന്നത്.
ഇന്നലെ പൊതുവെ സമാധാനപരമായിരുന്നുവെന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആദ്യമായാണ് വ്യോമാക്രമണങ്ങളില്ലാത്ത ദിനമുണ്ടാവുന്നതെന്നും യു.കെ അടിസ്ഥാനമാക്കിയിട്ടുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. തിങ്കളാഴ്ച വിതരണം ചെയ്തതില്‍ അവശേഷിക്കുന്ന സഹായങ്ങള്‍ വിതരണം ചെയ്യുമെന്ന് റെഡ്ക്രോസിന്റെ വക്താവ് ഇങ്കി സെഡ്കി പറഞ്ഞു. ചികിത്സാ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുകയെന്നുള്ളത് നല്ല പരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 18 മുതല്‍ കിഴക്കന്‍ ഗൂഥയില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ 900 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."