സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്കും ഇനി യൂനിഫോം
കൊല്ലം: ജില്ലാ പഞ്ചായത്ത് സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് യൂനിഫോം വിതരണം ചെയ്തു. വനിതാത്തൊഴിലാളികള്ക്ക് ചുരിദാറും പുരുഷന്മാര്ക്ക് പാന്റ്സും ഷര്‍ട്ടുമാണ് നല്‍കിയത്. ആകാശ നീലയാണ് യൂനിഫോമിന്റെ നിറം.
69 സ്കൂളുകളില്‍ നിന്ന് 83 തൊഴിലാളികള്‍ യൂനിഫോം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപ യാണ് പദ്ധതി ചെലവ്. യൂനിഫോം, തൊപ്പി, ഏപ്രണ്‍, ഗ്ലൗസ് എന്നിവയടങ്ങിയ രണ്ട് ജോഡി കിറ്റുകളാണ് നല്‍കിയത്.
തയ്യല്‍ കൂലി ഉള്‍പ്പെടെ 3600 രൂപയാണ് ഒരു കിറ്റിന്റെ വില. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം. ശിവശങ്കര പിള്ള ഒറ്റക്കല്‍ സ്കൂളിലെ യോഗമണിയ്ക്ക് യൂനിഫോം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷനായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആഷാ ശശിധരന്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. രാധാമണി, സരോജിനി ബാബു, സെക്രട്ടറി കെ. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശ്രീകല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."