കാലാടി സമാന്തര പാലം: 'അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം'
പെരുമ്പാവൂര്‍: കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ജനതാദള്‍ (എസ്) പെരുമ്പാവൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
വര്‍ഷങ്ങള്‍ക്കു മുമ്പ് 42 കോടിയില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതി ചിലവ് 92 കോടിയായി വര്‍ധിച്ചിരിക്കുന്നു. കാലതാമസം നേരിടുന്തോറും പദ്ധതി ചിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാതീതമായ വര്‍ധനവ് കണക്കിലെടുത്ത് സമാന്തര പാലം പണി ഉടന്‍ ആരംഭിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ കരുണാകരന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ,് ജില്ലാ സെക്രട്ടറി ജനറല്‍ ജബ്ബാര്‍ തച്ചയില്‍, അന്തരിച്ച മണ്ഡലം സെക്രട്ടറി എന്‍.കെ മന്‍സൂറിനെ അനുസ്മരിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സി. ജയചന്ദ്രന്‍, കെ.വി ഷാജി, എ.സി പാപ്പുകുഞ്ഞ്, കെ.ആര്‍ സുകുമാരന്‍, പി.വി വിജയന്‍, എ.ഡി വര്‍ഗീസ്, ഏഡ്വ. ഇ.വി റെജികുമാര്‍, എന്‍.എം ഫസല്‍, മുഹമ്മദ് അഷറഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."