ശ്രീധരനെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണം: പ്രൊഫ. കെ.വി തോമസ്
കൊച്ചി: ലോകം മുഴുവന്‍ അംഗീകരിച്ച കേരളത്തിന്റെ അഭിമാനമായ മെട്രോമാന്‍ ഇ. ശ്രീധരന് കൂടിക്കാഴ്ചയ്ക്ക് സമയം പോലും നല്‍കാതെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രൊഫ. കെ. വി തോമസ് എം.പി. ലൈറ്റ് മെട്രോ പദ്ധതിക്ക് പ്രോത്സാഹനം നല്‍കേണ്ട സര്‍ക്കാര്‍ തന്നെ പദ്ധതിക് തുരങ്കം വെയ്ക്കുന്നത് കുറ്റകരമാണ്.
കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ത്തി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും ആക്ഷേപിച്ച പി. രാജീവ് അടക്കമുള്ള സി.പി. എം നേതാക്കള്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത് വരണം. മെട്രോ ലാഭകരമല്ലെന്ന മുഖ്യമന്ത്രിയുടെ വാദം മെട്രോയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."