HOME
DETAILS

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  
Web Desk
November 25 2024 | 11:11 AM

police-report-in-kafir-remark

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പൊലിസ് റിപ്പോര്‍ട്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സമര്‍പ്പിച്ചു. രാവിലെ ഒരു സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വശമാണ് റിപ്പോര്‍ട്ട് കൊടുത്തുവിട്ടത്. 

അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. 

കേസ് 29 ന് കോടതി പരിഗണിക്കും. കേസില്‍ പൊലിസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 

ഫോറന്‍സിക് പരിശോധനയും അന്വേഷണവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ ഘട്ടത്തില്‍ പ്രത്യേകമായി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പരാതിക്കാരന്റെ ഹരജി തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അപാകത തോന്നുന്നുണ്ടെങ്കില്‍ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ വടകര കോടതിയെ സമീപിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപ്പബ്ലിക് ദിനാഘോഷം; ഇന്തേനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

National
  •  4 days ago
No Image

കെഎൽ രാഹുലല്ല, ഡൽഹി ക്യാപ്പിറ്റൽസിനെ ഈ സീസണിൽ നയിക്കുക ആ താരം; റിപ്പോർട്ട്

Cricket
  •  4 days ago
No Image

അളവിൽ കൃത്യതയില്ല ; കോൺസ്റ്റബിൾ ഡ്രൈവർ ടെസ്റ്റ് കടക്കാനാകാതെ ഉദ്യോഗാർഥികൾ

Kerala
  •  4 days ago
No Image

കഷായത്തില്‍ വിഷം കലര്‍ത്തി കൊല; ഷാരോണ്‍ കൊലപാതകക്കേസില്‍ വിധി ഇന്ന് 

Kerala
  •  4 days ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; ഹാട്രിക് തിളക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുന്നു

Football
  •  4 days ago
No Image

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; കടന്നാക്രമിക്കാൻ വിഷയങ്ങളേറെ

Kerala
  •  4 days ago
No Image

'നവ കേരളം സ്ഥാപിക്കും, ഒരു വര്‍ഷത്തിനകം മുണ്ടക്കൈ പുനരധിവാസം' സഭയില്‍ ഗവര്‍ണര്‍ അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം 

Kerala
  •  4 days ago
No Image

21 കുഞ്ഞുങ്ങള്‍..25 സ്ത്രീകള്‍...ഗസ്സയിലെ ആഹ്ലാദാരവങ്ങൾക്കു മേലും മരണ മഴ പെയ്യിച്ച് ഇസ്‌റാഈല്‍;കൊന്നൊടുക്കിയത് നൂറോളം മനുഷ്യരെ

International
  •  4 days ago
No Image

പൊള്ളാർഡിന്റെ സിക്സർ മഴ; ഗെയ്‌ലിന് ശേഷം രണ്ടാമനായി ചരിത്രത്തിലേക്ക്

Cricket
  •  4 days ago
No Image

പത്തനംതിട്ടയിൽ വിനോദയാത്ര പോയ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago