മലമ്പുഴയിലെ വെള്ളം മലിനമാക്കി പോത്തുകളുടെ വിളയാട്ടം
പാലക്കാട്: മലമ്പുഴ ഡാമിനകത്ത് പോത്തുകളുടെ വിളയാട്ടം തുടരുകയാണ്. ഡാമിലെ വെള്ളം മലിനീകരിക്കുന്ന പോത്തുകളുടെ വിളയാട്ടം തടയാന്‍ ഇപ്പോഴും ജലസേചന വകുപ്പിന് കഴിയുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡാമിനകത്ത് വളര്‍ത്താന്‍ വിട്ടിരുന്ന 12 പോത്തുകള്‍ ചത്തിരുന്നു.
ഇപ്പോഴും 1000 പോത്തുകളെ വളര്‍ത്തികൊണ്ടിരിക്കുന്നു. ഇവ വെള്ളം വറ്റിയ ഡാമിനകത്തു ഒന്നിച്ചിറങ്ങി മതിക്കുന്നത് പതിവാക്കിയിട്ടുണ്ട്.
ഇപ്പോള്‍ പോത്തുകളുടെവളം ഡാമിനകത്തു കൂട്ടിയിട്ടിട്ടുണ്ട്. ഡാമില്‍ വെള്ളം കയറിയാല്‍ അത് മുഴുവന്‍ കലരാനിടയുണ്ട്.
കാലികളെ ഡാമിനകത്തു മേയാന്‍ വിടുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ജലസേചന വകുപ്പ് എല്ലായിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കന്നുകാലികള്‍ മേയുന്നത് കാണാന്‍ കഴിയും.
തടയാന്‍ വേണ്ടി കുറെ ജീവനക്കാരെ വെച്ചിട്ടുണ്ടെങ്കിലും അവര്‍ വെറുതെ ഇരിപ്പാണ്.
കഴിഞ്ഞ തവണ പോത്തുകള്‍ ചത്തപ്പോള്‍ ജില്ലാ കലക്ടര്‍ നേരിട്ട് ചെന്ന് അന്വേഷിക്കുകയും ബന്ധപെട്ടവര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തിരുന്നു.
ജില്ലാ ഖത്തീബ് സംഗമം നടത്തും
പട്ടാമ്പി: ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇല്‍ മെമ്പര്‍ഷിപ്പ് എടുത്ത ഖത്തീബുമാരെ ഉള്‍പ്പെടുത്തി മെയ് ഒന്നിന് വാണിയംകുളം മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഖത്തീബ് സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെര്‍പ്പുളശ്ശേരി സമസ്ത കാര്യാലയത്തില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാം. സയ്യിദ് അബ്്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനായി. എച്ച്. സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10, 17 തിയതികളില്‍ മേഖലാ കണ്‍വന്‍ഷനുകള്‍ നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."