ചിരിച്ചും കരഞ്ഞും അക്ഷരമുറ്റത്തേക്ക് കുരുന്നുകളെത്തി
കൊല്ലം: കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മൃഗങ്ങളും പൂക്കളും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന ക്ലാസ്മുറികളായിരുന്നു പുത്തന്‍ കൂട്ടുകാരെ പരവേല്‍ക്കാനായി സ്‌കൂളുകളില്‍ ഒരുക്കിയിരുന്നത്.
അധ്യാപകര്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളും മധുരം നല്‍കിയും പാട്ട് പാടിയും അക്ഷരകിരീടം അണിയിച്ചും നവാഗതരെ സ്വീകരിക്കാനുണ്ടായിരുന്നു. സ്‌കൂളുകളിലെ അധ്യാപക രക്ഷകര്‍തൃസംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും പ്രവേശനോത്സവത്തില്‍ പങ്കാളികളായി. അമ്മമാരുടെ ഒക്കത്തിരുന്നാണ് ചില കുട്ടികള്‍ ആദ്യമായി ക്ലാസിലെത്തിയത്. മധുരം നല്‍കിയപ്പോള്‍ ക്ലാസിലിരിക്കാന്‍ തയ്യാറായി. മധുരമല്ല എന്തുതന്നാലും അമ്മയെ വിട്ടുനില്‍ക്കുവാന്‍ കഴിയില്ലെന്ന വാശിയിലായിരുന്നു ചിലര്‍. ഉത്സാഹത്തോടെ ക്ലാസിലിരുന്നവരുമുണ്ടായിരുന്നു കൂട്ടത്തില്‍. പലരുടെയും ഒപ്പം മുത്തച്ഛനും മുത്തശ്ശിമാരും സഹോദരങ്ങളുമെത്തിയിരുന്നു.
റവന്യൂ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം കടയ്ക്കല്‍ ഗവ. വി.എച്ച്.എസ്.എസില്‍ നിയുക്ത എം.എല്‍.എ മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.സുബ്ബലാല്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ രാജേന്ദ്രപ്രസാദ് സന്ദേശം നല്‍കി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പഠനോപകരണങ്ങള്‍ നല്‍കി കുട്ടികളെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ ഉപഹാരം നല്‍കി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ജില്ലാ പഞ്ചായത്തംഗം പി.ആര്‍ പുഷ്‌കരന്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ബാബുക്കുട്ടന്‍, ഡിപിഒ (എസ്.എസ്.എ) ഡോ.എസ് ഷാജു, ഡിഇഒറ്റി ആര്‍ ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് വല്‍സല, സ്റ്റാഫ് സെക്രട്ടറി എ ഷിയാദ്ഖാന്‍ പ്രസംഗിച്ചു.
കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ പ്രവേശനോത്സവം കൊട്ടാരക്കര ഠൗണ്‍ യു.പി.എസില്‍ നടന്നു. അഡ്വ. പി. അയിഷാപോറ്റി എം.എല്‍.എ മുഖ്യ അതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."