പുകയില നിയന്ത്രണത്തിന് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന
പുകയില ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കാനും പുകവലി ഉപയോഗം കുറയ്ക്കാനും പുകയില നിയന്ത്രണത്തിന് വിധേയമാക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന.
പുകവലി കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ ലോകത്തു മരിക്കുന്നു. പുകയിലയുടെ ആവശ്യകത കുറയ്ക്കുന്നതിന് വിപുലമായ നയങ്ങള്‍ വികസിപ്പിച്ചെടുത്തു. എന്നാല്‍ പുകയില ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ലോകാരോഗ്യ സംഘടനയുടെ (WHO FCTC) ആഗോള ഉടമ്പടി പുകയില നിയന്ത്രണത്തിനുള്ള സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടന്ന് ഡോ. ഡഗ്ലസ് ബെച്ചര്‍ പറഞ്ഞു.
എന്നാല്‍, പുകയില ഉല്‍പന്നങ്ങളുടെ സങ്കീര്‍ണതയെപ്പറ്റിയുള്ള ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലാത്തതിനാല്‍ ഉപയോഗം ഈയിടെയായി കൂടിയിട്ടുണ്ട്. നിയന്ത്രണം തീരെ ഇല്ലാതെയും വര്‍ഷങ്ങളോളം ബോധവല്‍ക്കരണം കുറഞ്ഞോ ആണ് കാണപ്പെടുന്നത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും പുകയില ഉത്പന്നങ്ങളുടെ 'ഭരണം' അവസാനിപ്പിക്കാനുംപുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."