ചെമ്മാണിയോട് പാലം റോഡ് ഉദ്ഘാടനം ചെയ്തു വര്‍ഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതിയായി
മേലാറ്റൂര്‍: നവീകരിച്ച ചെമ്മാണിയോട് പാലം മേലാറ്റൂര്‍ ബൈപാസ് റോഡിന്ന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് വി.സുധാകരന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 25 ലക്ഷം രൂപയും ചെലവഴിച്ച് രണ്ടു ഘട്ടങ്ങളിലായാണ് നവീകരണം പൂര്‍ത്തിയാക്കിയത്. 1100 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് വര്‍ഷങ്ങളായി കുണ്ടുംകുഴിയും നിറഞ്ഞ് കാല്‍നടയാത്രപോലും ദുസ്സഹമായ നിലയിലായിരുന്നു. ഗതാഗത യോഗ്യമാക്കിയതോടെ പെരിന്തല്‍മണ്ണയിലേക്ക് മലയോര മേഖലയില്‍ നിന്നുള്ള എളുപ്പ മാര്‍ഗമായ റോഡ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. റോഡിന്റെഇരുവശവും അഴുക്കുചാല്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബി.റാബിയ മുസമ്മില്‍, പി.കെ അബൂബക്കര്‍ ഹാജി, എ.അജിത് പ്രസാദ്, യൂസുഫ് ഹാജി, ബി.മുസമ്മില്‍ഖാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."