HOME
DETAILS
MAL
ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
backup
March 12 2018 | 07:03 AM
പൂച്ചാക്കല്‍: ഇന്‍ഫോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.
ചേര്‍ത്തല പള്ളിപ്പുറത്തെ ഇന്‍ഫോ പാര്‍ക്കില്‍ ജോലി നല്‍കാം എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. അന്‍പതിനായിരം രൂപ ശമ്പളം നല്‍കാമെന്ന് പറഞ്ഞ് ഇരുപത്തിയേഴു പേരില്‍ നിന്ന് പതിനഞ്ച് ലക്ഷം രുപയോളമാണ് തട്ടിയെടുത്തതായി പരാതിക്കാര്‍ മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. ചേര്‍ത്തല പള്ളിപ്പുറത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോ പാര്‍ക്കില്‍ ഉള്ള ഷോന് ടെക്ക് എന്ന കമ്പനിയാണ് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."